View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Karumpanaanu Kannan ...

Movie@Andheri (2014)
Movie DirectorBiju Bhaskar
LyricsS Ramesan Nair
MusicM Jayachandran
SingersBaby Sreeram

Lyrics

Lyrics submitted by: Indu Ramesh

Karumpanaanu kannan
kurumpanaanu kannan
kallanaanu kallan
neelakkamala nayanan kannan..
mannu thinna kannan
manassu thanna kannan
paikkalodu konchum kannan
paal kavarnna kannan..
kannethaa dooram kaattil
kaaliye mechum kondu
kaariyam kaanana kannan...
karumpanaanu kannan
kalla kurumpanaanu kannan
kallanaanu kallan
neelakkamala nayanan kannan...

kaaliyanennoru sarppa phanathile nruthakkannan
kaaminimaarude naanam kaanumoru aalilakkannan..
(kaaliyanennoru.. )
kuzhal vilichu mayakkana kannan
ural valichu chirikkana kannan
govardhanam kaiviralil pookkudayaakkiya
thaamarakkannan...

karumpanaanu kannan
kalla kurumpanaanu kannan
kallanaanu kallan
neelakkamala nayanan kannan...

vennayum kattu nadakkaathe
vallavimaarothu koodaathe
maayakal kondu valaykkaathe
raadhaye nokkiyirikkaathe
amma yashoda vilikkana neram
aa vazhi ee vazhi chennalayaathe..
munnil nee vannirikku
ammayude kallanalle
kannilunnikkannanalle
paalu tharaam venna tharaam
paattu paadi chaayurakkaam...

karumpanaanu kannan
kalla kurumpanaanu kannan
kallanaanu kallan
neelakkamala nayanan kannan
mannu thinna kannan
manassu thanna kannan
paikkalodu konchum kannan
paal kavarnna kannan..
kannethaa dooram kaattil
kaaliye mechum kondu
kaariyam kaanana kannan..
karumpanaanu kannan
kalla kurumpanaanu kannan
kallanaanu kallan
neelakkamala nayanan kannan..
paal kavarnna kannan...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കറുമ്പനാണ് കണ്ണൻ
കുറുമ്പനാണ് കണ്ണൻ
കള്ളനാണ് കള്ളൻ
നീലക്കമലനയനൻ കണ്ണൻ
മണ്ണു തിന്ന കണ്ണൻ
മനസ്സു തന്ന കണ്ണൻ
പൈക്കളോടു കൊഞ്ചും കണ്ണൻ
പാൽ കവർന്ന കണ്ണൻ
കണ്ണെത്താ ദൂരം കാട്ടിൽ
കാലിയെ മേച്ചുംകൊണ്ട്
കാര്യം കാണണ കണ്ണൻ
കറുമ്പനാണ് കണ്ണൻ
കള്ളക്കുറുമ്പനാണ് കണ്ണൻ
കള്ളനാണ് കള്ളൻ
നീലക്കമലനയനൻ കണ്ണൻ

കാളിയനെന്നൊരു സർപ്പ ഫണത്തിലെ നൃത്തക്കണ്ണൻ
കാമിനിമാരുടെ നാണം കാണുമൊരു ആലിലക്കണ്ണൻ
(കാളിയനെന്നൊരു)
കുഴൽ വിളിച്ചു മയക്കണ കണ്ണൻ
ഉരൽ വലിച്ചു ചിരിക്കണ കണ്ണൻ
ഗോവർദ്ധനം കൈവിരലിൽ പൂക്കുടയാക്കിയ
താമരക്കണ്ണൻ

കറുമ്പനാണ് കണ്ണൻ
കുറുമ്പനാണ് കണ്ണൻ
കള്ളനാണ് കള്ളൻ
നീലക്കമലനയനൻ കണ്ണൻ

വെണ്ണയും കട്ടു നടക്കാതെ
വല്ലവിമാരൊത്തു കൂടാതെ
മായകൾ കൊണ്ടു വലയ്ക്കാതെ
രാധയെ നോക്കിയിരിക്കാതെ
അമ്മ യശോദ വിളിക്കണ നേരം
ആ വഴി ഈ വഴി ചെന്നലയാതെ
മുന്നിൽ നീ വന്നിരിക്ക്
അമ്മയുടെ കള്ളനല്ലേ
കണ്ണിലുണ്ണിക്കണ്ണനല്ലേ
പാലു തരാം വെണ്ണ തരാം
പാട്ടു പാടി ചായുറക്കാം

(കറുമ്പനാണ് കണ്ണൻ
കള്ളക്കറുമ്പനാണ് കണ്ണൻ
കള്ളനാണ് കള്ളൻ
നീലക്കമലനയനൻ കണ്ണൻ
മണ്ണു തിന്ന കണ്ണൻ
മനസ്സു തന്ന കണ്ണൻ
പൈക്കളോടു കൊഞ്ചും കണ്ണൻ
പാൽ കവർന്ന കണ്ണൻ
കണ്ണെത്താ ദൂരം കാട്ടിൽ
കാലിയെ മേച്ചും കൊണ്ട്
കാര്യം കാണണ കണ്ണൻ
കറുമ്പനാണ് കണ്ണൻ
കള്ളക്കറുമ്പനാണ് കണ്ണൻ
കള്ളനാണ് കള്ളൻ
നീലക്കമല നയനൻ കണ്ണൻ
പാൽ കവർന്ന കണ്ണൻ


Other Songs in this movie

Unaroo Manasse
Singer : Alphonse Joseph   |   Lyrics : Joffy Tharakan   |   Music : Alphonse Joseph