View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനൊരു മലയാളീ ...

ചിത്രംജിലേബി (2015)
ചലച്ചിത്ര സംവിധാനംഅരുണ്‍ ശേഖര്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
സംഗീതംബിജിബാല്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ഞാനൊരു മലയാളി
എന്നും മണ്ണിൻ കൂട്ടാളി
ഇന്നും അതിരുകളില്ലാ മതിലുകളില്ലാ
സ്നേഹത്തേരാളി
മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ
പൊന്നിൻ വിളകൾ കൊയ്തെടുത്തൊരു
സ്വർഗം തീർക്കും ഞാൻ
ഇവിടൊരു സ്വർഗം തീർക്കും ഞാൻ

ഒത്തിരിയൊത്തിരി മോഹം
എന്നും മുത്തശ്ശിക്കഥ കേട്ടുറങ്ങാൻ
ഒത്തിരിയൊത്തിരി മോഹം
മുത്തശ്ശിക്കഥ കേട്ടുറങ്ങാൻ
എനിക്കീ വീടു മതി
നാടിൻ നന്മ മതി
പഴമയ്ക്കു കൂട്ടായി ഞാനും
എന്നുമറിയാതെ പറയാതെ
സ്വപ്നങ്ങളിൽ വന്നണയും സഖീ
നിൻ മനസ്സും മതി

(ഞാനൊരു മലയാളി)

ഒത്തിരിയൊത്തിരി ഇഷ്ടം
ഇന്നും മുറ്റത്തെ കളിയൂഞ്ഞാലാടാൻ
ഒത്തിരിയൊത്തിരി ഇഷ്ടം
മുറ്റത്തെ കളിയൂഞ്ഞാലാടാൻ
ഓർക്കാൻ കനവു മതി
കൂട്ടായ് അമ്മ മതി
പണ്ടത്തെ പോലെന്നും ഞാനും
ഇനി നിറവാർന്ന നിനവായ്
സല്ലപിക്കാൻ ഞാൻ അച്ഛനായ് കാണൂം
ഈ തേന്മാവും മതി

(ഞാനൊരു മലയാളി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൈക്കിള്‍ വന്നു
ആലാപനം : ദേവദത്ത് ബിജിബാൽ, ദയ ബിജിബാൽ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
വരിക ഓമലെ
ആലാപനം : ഗായത്രി അശോകന്‍, നജിം അര്‍ഷാദ്‌   |   രചന : ശശികല മേനോന്‍   |   സംഗീതം : ബിജിബാല്‍
യാത്ര യാത്ര
ആലാപനം :   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : ബിജിബാല്‍