View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അക്ഷരം തൊട്ടു തുടങ്ങാം ...

ചിത്രംനമുക്കൊരേ ആകാശം (2015)
ചലച്ചിത്ര സംവിധാനംപ്രദീപൻ മുല്ലനേഴി
ഗാനരചനമുല്ലനേഴി
സംഗീതംരാജേഷ് ദാസ്
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aksharam thottu thudangaam namukkore
aakaasham veenu kittaan
innaleyolam kanda kinaavukal
ee janmam thanne nedaan
ee janmam thanne nedaan
(aksharam)

ullavarillaathavar enna bhedamee
bhoomiyil illaatheyaakkaan
rithuparinaama radhathil varum kaalam
ennumee namme thunaykkaan
ennumee namme thunaykkaan
(aksharam)

ethu kulam jaathi bhaashayennorkkaathe
aikamathyathin balathil
onnaayi maanavarethunnathum kaathoru
onavillennum muzhangum
onavillennum muzhangum
(aksharam)

oudaaryamallaarkkum bhoovile jeevitham
amma nalkiya sammaanam
ammaye bhoomiye nammale kaanumbol
aakaashamullil theliyum
aakaashamullil theliyum
(aksharam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അക്ഷരം തൊട്ട് തുടങ്ങാം നമുക്കൊരേ
ആകാശം വീണു കിട്ടാൻ
ഇന്നലെയോളം കണ്ട കിനാ‍ാവുകൾ
ഈ ജന്മം തന്നെ നേടാൻ
ഈ ജന്മം തന്നെ നേടാൻ
(അക്ഷരം)

ഉള്ളവരില്ലാത്തവരെന്ന ഭേദമീ
ഭൂമിയിൽ ഇല്ലാതെയാക്കാൻ
ഋതുപരിണാമരഥത്തിൽ വരും കാലം
എന്നുമീ നമ്മെ തുണയ്ക്കാൻ
എന്നുമീ നമ്മെ തുണയ്ക്കാൻ
(അക്ഷരം)

ഏതു കുലം ജാ‍തി ഭാഷയെന്നോർക്കാതെ
ഐകമത്യത്തിൻ ബലത്തിൽ
ഒന്നായി മാനവരെത്തുന്നതും കാത്തൊരു
ഓണവില്ലെങ്ങും മുഴങ്ങും
ഓണവില്ലെങ്ങും മുഴങ്ങും
(അക്ഷരം)

ഔദാര്യമല്ലാർക്കും ഭൂവിലെ ജീവിതം
അമ്മ നൽകിയ സമ്മാനം
അമ്മയെ ഭൂമിയെ നമ്മളെ കാണുമ്പോൾ
ആകാശമുള്ളിൽ തെളിയും
ആകാശമുള്ളിൽ തെളിയും
(അക്ഷരം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളി പാടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
കണ്ണാരം പൊത്തിപ്പൊത്തി
ആലാപനം : അപർണ്ണ ഷെബീർ, സനൽ   |   രചന : ഡോക്ടര്‍.സി രാവുണ്ണി   |   സംഗീതം : രാജേഷ് ദാസ്
അക്ഷരപ്പൂക്കൾ ഇറുക്കാം
ആലാപനം : ശ്രീലക്ഷ്മി അനിൽകുമാർ   |   രചന : മുല്ലനേഴി   |   സംഗീതം : രാജേഷ് ദാസ്
ചെമ്പകപ്പൂവിരൽ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍