View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നുള്ളിൽ ...

ചിത്രംടേക്ക് ഇറ്റ് ഈസി (2017)
ചലച്ചിത്ര സംവിധാനംഎ കെ
ഗാനരചനരാജേഷ് ബാബു കെ ശൂരനാട്
സംഗീതംജിത്തു തമ്പുരാൻ
ആലാപനംരാജേഷ് ബാബു കെ ശൂരനാട്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mm...mmm...
na na naa...
ra ra ra ree...

enullil vannoo nee sundara swapnam pol
innennil aliyunnee mukham ...O...
innennil aliyunnee swaram
poovukal thedumee shalabhamaayirunno
poovithal thoovumee snehamaayirunno
innenikkellaam ormmayaay
nee nombarappoovaay maanjuvo ...

puthiyoru parimalamaay malarithalaay nirayum
madhukanamuthirum poochiriyayi
puthiyoru parimalamaay malarithalaay nirayum
madhukanamuthirum poochiriyayi
nee en raagamaayi nee en thaalamaayi
thennalaay mandamaay kuliraninju
jeevitha sugandhamaay niranju ninnu
innenikkellaam ormmayaay
nee aardramaam paattin eenamaay
enullil vannoo nee sundara swapnam pol
innennil aliyunnee mukham ...O...
innennil aliyunnee swaram .....

iniyoru panimathi nin chiriyithalil viriyaan
kanavukal neyyaam njaan ennil
iniyoru panimathi nin chiriyithalil viriyaan
kanavukal neyyaam njaan ennil
nee en mohamaayi
nee en jeevanaayi
pookkalaay ennil nee vaasanthamaay
kaiviral thumpile maniveenayaay
innenikkellaam ormmayaay
nee maarivil chelaay maanjuvo

enullil vannoo nee sundara swapnam pol
innennil aliyunnee mukham ...O...
innennil aliyunnee swaram
poovukal thedumee shalabhamaayirunno
poovithal thoovumee snehamaayirunno
innenikkellaam ormmayaay
nee nombarappoovaay maanjuvo ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

um...um...
ന ന നാ ...
ര ര ര രീ ...

എന്നുള്ളിൽ വന്നൂ നീ സുന്ദര സ്വപ്നം പോൽ
ഇന്നെന്നിൽ അലിയുന്നീ മുഖം ...ഓ ...
ഇന്നെന്നിൽ അലിയുന്നീ സ്വരം
പൂവുകൾ തേടുമീ ശലഭമായിരുന്നോ
പൂവിതൾ തൂവുമീ സ്നേഹമായിരുന്നോ
ഇന്നെനിക്കെല്ലാം ഓർമ്മയായ്
നീ നൊമ്പരപ്പൂവായ് മാഞ്ഞുവോ ...

പുതിയൊരു പരിമളമായ് മലരിതളായ് നിറയും
മധുകണമുതിരും പൂച്ചിരിയായി
പുതിയൊരു പരിമളമായ് മലരിതളായ് നിറയും
മധുകണമുതിരും പൂച്ചിരിയായി
നീ എൻ രാഗമായി നീ എൻ താളമായി
തെന്നലായ് മന്ദമായ് കുളിരണിഞ്ഞു
ജീവിത സുഗന്ധമായ് നിറഞ്ഞു നിന്നു
ഇന്നെനിക്കെല്ലാം ഓർമ്മയായ്
നീ ആർദ്രമാം പാട്ടിൻ ഈണമായ്
എന്നുള്ളിൽ വന്നൂ നീ സുന്ദര സ്വപ്നം പോൽ
ഇന്നെന്നിൽ അലിയുന്നീ മുഖം ...ഓ ...
ഇന്നെന്നിൽ അലിയുന്നീ സ്വരം .....

ഇനിയൊരു പനിമതി നിൻ ചിരിയിതളിൽ വിരിയാൻ
കനവുകൾ നെയ്യാം ഞാൻ എന്നിൽ
ഇനിയൊരു പനിമതി നിൻ ചിരിയിതളിൽ വിരിയാൻ
കനവുകൾ നെയ്യാം ഞാൻ എന്നിൽ
നീ എൻ മോഹമായി
നീ എൻ ജീവനായി
പൂക്കളായ് എന്നിൽ നീ വാസന്തമായ്
കൈവിരൽത്തുമ്പിലെ മണിവീണയായ്
ഇന്നെനിക്കെല്ലാം ഓർമ്മയായ്
നീ മാരിവിൽ ചേലായ് മാഞ്ഞുവോ

എന്നുള്ളിൽ വന്നൂ നീ സുന്ദര സ്വപ്നം പോൽ
ഇന്നെന്നിൽ അലിയുന്നീ മുഖം ...ഓ ...
ഇന്നെന്നിൽ അലിയുന്നീ സ്വരം
പൂവുകൾ തേടുമീ ശലഭമായിരുന്നോ
പൂവിതൾ തൂവുമീ സ്നേഹമായിരുന്നോ
ഇന്നെനിക്കെല്ലാം ഓർമ്മയായ്
നീ നൊമ്പരപ്പൂവായ് മാഞ്ഞുവോ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടി പാടി
ആലാപനം : അന്‍വര്‍ സാദത്ത്, രഞ്ജിനി ജോസ്‌   |   രചന : രാജേഷ് ബാബു കെ ശൂരനാട്   |   സംഗീതം : ജിത്തു തമ്പുരാൻ
മലരിതളിൽ
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : രാജേഷ് ബാബു കെ ശൂരനാട്   |   സംഗീതം : ജിത്തു തമ്പുരാൻ
മഴയഴകേ (M)
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : പി കെ ഗോപി   |   സംഗീതം : ജിത്തു തമ്പുരാൻ
മഴയഴകേ (F)
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : പി കെ ഗോപി   |   സംഗീതം : ജിത്തു തമ്പുരാൻ
ഒര ജൂപു
ആലാപനം : മൃദുല വാര്യർ   |   രചന : ത്യാഗരാജ   |   സംഗീതം : ജിത്തു തമ്പുരാൻ