View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വജ്രകിരീടം ...

ചിത്രംകല്‍പ്പന (1970)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Samshayalu

vajrakireedam shirassilaniyum
vaidyuthadeepame
ee nidraamuriyil neeyenthiningane
nisshabdathapassinu vannu? (vajra...)

kaimanicheppileyagninaalam kondu
karppooramuzhiyaano-ente
ashtamangalyathalikayil vaadatho-
rarchanaapushpamaay vidarano? (vajra..)

chuttodu chuttumee chumarinmelente
chithram varaykkano?
ennizhal neerthumeeyandhakaarathinaal
ennumushassukal maraykkano (vajra....)

mattarum kanathorekaantharathriyil
maaroducherkkumbol
kannonnadachekkoo,njanlpanerama
kaivalayathilamarnnotte (vajra...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വജ്രകിരീടം ശിരസ്സിലണിയും
വൈദ്യുതദീപമേ
ഈ നിദ്രാമുറിയില്‍ നീയെന്തിനിങ്ങനെ
നിശബ്ദതപസ്സിനു വന്നു?

കൈമണിച്ചെപ്പിലെയഗ്നിനാളം കൊണ്ട്
കര്‍പ്പൂരമുഴിയാനോ എന്റെ
അഷ്ടമംഗല്യത്തളികയില്‍ വാടാത്തോ-
രര്‍ച്ചനാപുഷ്പമായ് വിടരാനോ?

ചുറ്റോടുചുറ്റുമീ ചുമരിന്മേലെന്റെ
ചിത്രം വരയ്ക്കാനോ?
എന്‍ നിഴല്‍ നീര്‍ത്തുമീയന്ധകാരത്തിനാല്‍
എന്നുമുഷസ്സുകള്‍ മറയ്ക്കാനോ?

മറ്റാരും കാണാത്തൊരേകാന്ത രാത്രിയില്‍
മാറോടുചേര്‍ക്കുമ്പോള്‍
കണ്ണൊന്നടച്ചേക്കൂ ഞാനല്പനേരമാ
കൈവലയത്തിലമര്‍ന്നോട്ടെ!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുന്നത്തെ പൂമരം
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമൃതവര്‍ഷിണി
ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രപഞ്ചമുണ്ടായ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അനുരാഗം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി