View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആതിരക്കുളിരുള്ള ...

ചിത്രംമധുവിധു (1970)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Jija Subramanian

Aathirakkulirulla raavilinnoru
paathiraa malarkkili parannu varum
thaamara kumpilille then nukarum.. ente
thaamara kumpilille then nukarum

akkare akkare paalaruvikkare
chakravaakangal unnarnidumpol
nee varumee vazhi eeran mizhikalaal
poovittu poovittu ninnaval njaan
poovittethirelkkan ninnaval njaan

aathirakkulirulla raavilinnoru
paathiraa malarkkili parannu varum..
parannu varum.. then nukarum..

pol thiruvaathira thaaram kizhakkoru
poothaali pole udichuvallo (pol thiruvaathira..)
poomukha vaathilkkal en kalithatha pole
omanapperu villichathaaro
ente omanapperu vilichathaaaro

aathirakkulirulla raavilinnoru
paathiraa malarkkili parannu varum..
parannu varum.. then nukarum...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആതിരക്കുളിരുള്ള രാവിലിന്നൊരു
പാതിരാമലര്‍ക്കിളി പറന്നുവരും
താമരക്കുമ്പിളിലെ തേന്‍ നുകരും എന്റെ
താമരക്കുമ്പിളിലെ തേന്‍ നുകരും

അക്കരെ അക്കരെ പാലരുവിക്കരേ
ചക്രവാകങ്ങൾ ഉണര്‍ന്നിടുമ്പോള്‍
നീ വരുമീവഴി ഈറന്മിഴികളാല്‍
പൂവിട്ടു പൂവിട്ടു നിന്നവള്‍ ഞാന്‍
നിന്നെ പൂവിട്ടെതിരേല്‍ക്കാന്‍ നിന്നവള്‍ ഞാന്‍

ആതിരക്കുളിരുള്ള രാവിലിന്നൊരു
പാതിരാമലര്‍ക്കിളി പറന്നുവരും..
പറന്നുവരും.. തേന്‍ നുകരും...

പൊല്‍ത്തിരുവാതിര താ‍രം കിഴക്കൊരു
പൂത്താലി പോലെ ഉദിച്ചുവല്ലോ (പൊല്‍ത്തിരുവാതിര..)
പൂമുഖവാതില്‍ക്കലെന്‍ കളിത്തത്ത പോലെ
ഓമനപ്പേരു വിളിച്ചതാരോ എന്റെ
ഓമനപ്പേരു വിളിച്ചതാരോ?

ആതിരക്കുളിരുള്ള രാവിലിന്നൊരു
പാതിരാമലര്‍ക്കിളി പറന്നുവരും..
പറന്നുവരും.. തേന്‍ നുകരും....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാവ് മായും നിലാവ് മായും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
യമുനാതീരവിഹാരി
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഒരു മധുരസ്വപ്നമല്ല
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഉത്സവം മദിരോത്സവം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍