Kathorthu Kathorthu ...
Movie | Karnan Napoleon Bhagatsingh (2020) |
Movie Director | Sarath G Mohan |
Lyrics | BK Harinarayanan |
Music | Ranjin Raj VK |
Singers | Unni Menon |
Lyrics
Lyrics submitted by: Sandhya Prakash Kaathorthu kaathorthu njaanirikke kaalocha kelkkaathe kaathirikke kaattil janalppaalikal thaane thurakkunnuvo? mannin mazha chaattalin gandham parakkunnuvo sakhi nin varavo pakalezhuthiya kanavoyithu neeyente nizhalaay praananteyithalaay vannente uyiril thodoo neeyente ithalaay praananteyithalaay vannente uyiril thodoo Shaaradendhu poleyente vaanilennume kedaathe vannu punchiri nee kunju poovine vasanthamumma vaykkave ullillake ninte ormmayaay nilaavumanjine punarnnu ninnoree manalthadangalil thiranjuvannu njaan nin mukham vimookamaay ente jeevaraagamonnu neeyarinjo neeyente nizhalaay praanateyithalaay vannente uyiril thodoo neeyente nizhalaay praananteyithalaay vannente uyiril thodoo Kaathorthu kaathorthu njaanirikke kaalocha kelkkaathe kaathirikke kaattil janalppaalikal thaane thurakkunnuvo? mannin mazha chaattalin gandham parakkunnuvo sakhi nin varavo pakalezhuthiya kanavoyithu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാതോർത്തു കാതോർത്തു ഞാനിരിക്കേ കാലൊച്ച കേൾക്കാതെ കാത്തിരിക്കേ കാറ്റിൽ ജനൽപാളികൾ താനേ തുറക്കുന്നുവോ? മണ്ണിൻ മഴ ചാറ്റലിൻ ഗന്ധം പരക്കുന്നുവോ സഖി നിൻ വരവോ പകലെഴുതിയ കനവോയിത് നീയെൻ്റെ നിഴലായ് പ്രാണൻ്റെയിതളായ് വന്നെൻ്റെ ഉയിരിൽ തൊടൂ നീയെൻ്റെ ഇതളായ് പ്രാണൻ്റെയിതളായ് വന്നെൻ്റെ ഉയിരിൽ തൊടൂ ശാരദേന്ദു പോലെയെൻ്റെ വാനിലെന്നുമേ കെടാതെ വന്നു പുഞ്ചിരിച്ചു നീ കുഞ്ഞുപൂവിനേ വസന്തമുമ്മ വയ്ക്കവേ ഉള്ളിലാകെ നിൻ്റെ ഓർമ്മയായ് നിലാവുമഞ്ഞിനേ പുണർന്നു നിന്നൊരീ മണൽത്തടങ്ങളിൽ തിരഞ്ഞുവന്നു ഞാൻ നിൻ മുഖം വിമൂകമായ് എൻ്റെ ജീവരാഗമൊന്നു നീയറിഞ്ഞോ നീയെൻ്റെ നിഴലായ് പ്രാണൻ്റെയിതളായ് വന്നെൻ്റെ ഉയിരിൽ തൊടൂ നീയെൻ്റെ നിഴലായ് പ്രാണൻ്റെയിതളായ് വന്നെൻ്റെ ഉയിരിൽ തൊടൂ കാതോർത്തു കാതോർത്തു ഞാനിരിക്കേ കാലൊച്ച കേൾക്കാതെ കാത്തിരിക്കേ കാറ്റിൽ ജനൽപാളികൾ താനേ തുറക്കുന്നുവോ? മണ്ണിൻ മഴ ചാറ്റലിൻ ഗന്ധം പരക്കുന്നുവോ സഖി നിൻ വരവോ പകലെഴുതിയ കനവോയിത് |
Other Songs in this movie
- Saayahna Theerangalil
- Singer : KS Harishankar | Lyrics : Rafeeq Ahamed | Music : Ranjin Raj VK