View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടില്ലേ വമ്പു് ...

ചിത്രംകലയും കാമിനിയും (1963)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, പി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

kandille vampu athu
kondaal koorampu
aa koodukal pottichu
neeyaa koottam thettichu

ekaanthathayil naamonnichee
lokam thellu marannu ramikkaam
padaviyum dhanavumaarneedum van
prabhutha vittu nee porumo?

palarum paaril kothiyelum nin
pranayaminnenikkekumo
bhaavana than kaikkumpilenthumee
yaachakanu nee cherumo?

ulakilenthilum meetheyaay nin
kalayiluthsavam kaanmu njaan
kalayilen manam premippoo aa
karalilen manam praapippoo

kalayum kanakavumonnaay cherum
karalilelumanuraagam
kandille vampu athu kondaal koorampu

aa koodukal nee pottichu
neeyaa koottam thettichu
ekaanthathayil naamonnichee
lokam thellu maranneedaanee
saamarthyam kando
nin kematham kondo?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ടില്ലേ വമ്പ് അതു
കൊണ്ടാല്‍ കൂരമ്പ്
ആ കൂടുകള്‍ പൊട്ടിച്ചു
നീയാ കൂട്ടം തെറ്റിച്ചു

ഏകാന്തതയില്‍ നാമൊന്നിച്ചീ
ലോകം തെല്ലു മറന്നു രമിക്കാം
പദവിയും ധനവുമാര്‍ന്നീടും വന്‍
പ്രഭുത വിട്ടു നീ പോരുമോ?

പലരും പാരില്‍ കൊതിയേലും നിന്‍
പ്രണയമിന്നെനിക്കേകുമോ
ഭാവന തന്‍ കൈക്കുമ്പിളേന്തുമീ
യാചകനു നീ ചേരുമോ?

ഉലകിലെന്തിലും മീതെയായ് നിന്‍
കലയിലുത്സവം കാണ്മു ഞാന്‍
കലയിലെന്മനം പ്രേമിപ്പു ആ
കരളിലെന്മനം പ്രാപിപ്പു

കലയും കനകവുമൊന്നായ് ചേരും
കരളിലേലുമനുരാഗം
കണ്ടില്ലേ വമ്പ് അതു കൊണ്ടാല്‍ കൂരമ്പ്

ആ കൂടുകള്‍ പൊട്ടിച്ചു
നീയാകൂട്ടം തെറ്റിച്ചു
ഏകാന്തതയില്‍ നാമൊന്നിച്ചീ
ലോകം തെല്ലുമറന്നീടാനീ
സാമര്‍ത്ഥ്യം കണ്ടോ
നിന്‍ കേമത്തം കൊണ്ടോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഥയില്ല എനിക്കു
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
പൊയ്പ്പോയകാലം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
കാലത്തീ പൂമരച്ചോട്ടില്‍
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി, റാണി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇരന്നാല്‍ കിട്ടാത്ത
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഉണ്ണിക്കൈ രണ്ടിലും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മലകളേ പുഴകളേ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇന്നോളം എന്നെപ്പോല്‍
ആലാപനം : പി സുശീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍