ശുക്രാചാര്യരുടെ ...
ചിത്രം | ആദ്യത്തെ കഥ (1972) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai shukraachaaryarude surabhee vanathil swarggathil ninnoraal vannu sangrama sandhya deepathin munpil chamram padinjavanirunnu mugham chandra bimbam polirunnu aathiraavoli kathormudi charthum aa yogi than saundaryam aaswadhichu nokki aaswadhichu aashrama kanyaka devayaani annoru pushpasharamundaayi pushpasharamundaayi... (shukraachaaryarude) raamacha chuvarin pazhuthiloode randu raajeeva lochangal roma romaanchangaalyi pothiyumaa devante poomeyyilodi nadannu aayiram aaslesha lathakalaay pookkum aa vanadevatheyum kaamukanum daahamaayi kaanan mohamaayi aashramam swapna sankethamaayi annoru prema kadhayundaayi prema kdhayundaayi (shukraachaaryarude) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശുക്രാചാര്യരുടെ സുരഭീവനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍ ചമ്രം പടിഞ്ഞവനിരുന്നു മുഖം ചന്ദ്രബിംബം പോലിരുന്നു ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആ.... ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആസ്വദിച്ചൂ... നോക്കി ആസ്വദിച്ചൂ ആശ്രമകന്യക ദേവയാനി അന്നൊരു പുഷ്പശരമുണ്ടായി പുഷ്പശരമുണ്ടായി (ശുക്രാചാര്യരുടെ...) രാമച്ചച്ചുമരിന്‍ പഴുതിലൂടെ രണ്ടു രാജീവലോചനങ്ങള്‍ രോമരോമാഞ്ചങ്ങള്‍ പൊതിയുമാ ദേവന്റെ പൂമെയ്യിലോടി നടന്നൂ ആയിരമാശ്ലേഷലതകളായ് പൂക്കും ആ വനദേവതയും കാമുകനും ദാഹമായി.. കണ്ടാല്‍ മോഹമായി ആശ്രമം സ്വപ്നസങ്കേതമായി അന്നൊരു പ്രേമകഥയുണ്ടായി പ്രേമകഥയുണ്ടായി (ശുക്രാചാര്യരുടെ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹരേ കൃഷ്ണ ഹരേ കൃഷ്ണ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഓട്ടുവളയെടുക്കാൻ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഭാമിനീ ഭാമിനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ആലുവാപ്പുഴയ്ക്കക്കരെ
- ആലാപനം : ലത രാജു | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍