പ്രണയം പ്രണയം പ്രണയം ...
ചിത്രം | അന്ന (പഴയത്) (1964) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | മണി, പട്ടം സദന്‍, പീറ്റര്‍ (പരമശിവം ) |
വരികള്‍
Lyrics submitted by: Jayasree Thottekkat Pranayam pranayam pranayam Pakarunnoru rogamaanee pranayam Pathinezhu vayassu kazhinjaal penninum Aaninum Pakarunnoru rogamaanee pranayam Pakalillaa raathriyillaa pranayathinu kannillaa Oonillaa urakkamillaa ooru chutti nadakkum Athungal ooru chutti nadakkum Assanaarude neyyaluvaa pole Aadya kaalathanuraagathin akavum puravum madhurikkum Ottaykkirunnu nunanjirakkum swapnam kandu kidakkum Kandu kothichoru penninu chuttum karangi karangi nadakkum Paadha pusthakam malarthiyavalude padavum nokkiyirikkum Assanaarude neyyaluvaa pole pazhaki poyaal Anuraagthinakavum puravum pulikkum Ottaykkirunnu kanneerirakkum swapnam kandu kidakkum Parannu poya kiliye thedi paattum paadiyirikkum Ketti thoongi marikkaanoduvil kayarum kondu nadakkum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രണയം പ്രണയം പ്രണയം പകരുന്നൊരു രോഗമാണീ പ്രണയം പതിനേഴുവയസ്സുകഴിഞ്ഞാല്‍ പെണ്ണിനും ആണിനും പകരുന്നൊരു രോഗമാണീ പ്രണയം പകലില്ലാ രാത്രിയില്ലാ പ്രണയത്തിനു കണ്ണില്ലാ ഊണില്ലാ ഉറക്കമില്ലാ ഊരുചുറ്റിനടക്കും അതുങ്ങള്‍ ഊരുചുറ്റിനടക്കും അസ്സനാരുടെ നെയ്യലുവാ പോലെ ആദ്യകാലത്തനുരാഗത്തിന്നകവും പുറവും മധുരിക്കും ഒറ്റയ്ക്കിരുന്നു നുണഞ്ഞിറക്കും സ്വപ്നം കണ്ടു കിടക്കും കണ്ടുകൊതിച്ചൊരു പെണ്ണിനു ചുറ്റും കറങ്ങിക്കറങ്ങിനടക്കും പാഠപുസ്തകം മലര്‍ത്തിയവളുടെ പടവും നോക്കിയിരിക്കും അസ്സനാരുടെ നെയ്യലുവാ പോലെ പഴകിപ്പോയാല്‍ അനുരാഗത്തിന്നകവും പുറവും പുളിക്കും ഒറ്റയ്ക്കിരുന്നു കണ്ണീരിറക്കും സ്വപ്നം കണ്ടു കിടക്കും പറന്നു പോയ കിളിയെത്തേടി പാട്ടും പാടിയിരിക്കും കെട്ടിത്തൂങ്ങിമരിക്കാനൊടുവില്‍ കയറും കൊണ്ടുനടക്കും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉരുകിയുരുകി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അങ്ങേതിലിങ്ങേതില്‍ ഓടിനടക്കും ചങ്ങാതീ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നാണിച്ചു പോയി
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മനോരാജ്യത്തിന്നതിരില്ലാ
- ആലാപനം : എസ് ജാനകി, പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൊന്നണിഞ്ഞ രാത്രി
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അരുവീ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കറുത്ത പെണ്ണേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ