View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സിന്റെ മാധവീലതയില്‍ ...

ചിത്രംരഹസ്യരാത്രി (1974)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനവയലാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍




Added by Susie on November 26, 2009,corrected by Rajagopal
മനസ്സിന്റെ മാധവീലതയിലിരിക്കും
മധുമാസപ്പക്ഷി, നിന്റെ ചിറകുരുമ്മി
നടക്കുമ്പോള്‍ ഒരു യുഗമൊരു നിമിഷം
എനിക്കൊരു യുഗമൊരു നിമിഷം ...(മനസ്സിന്റെ ..)

എല്ലാ വെയിലിലും കൊഴിയാന്‍ തുടങ്ങും
എന്‍ ദുഃഖപുഷ്പങ്ങള്‍ നിന്റെ
അധര മദത്തിന്റെ അമൃത സഞ്ജീവനി
അനുദിനം നുകരുന്നു നുകരുന്നു
ഉന്മാദവതിയാം കാറ്റിന്‍ കൈയ്യില്‍
ഒന്നിച്ചൊരൂഞ്ഞാലില്‍ ആടുന്നു ...(മനസ്സിന്റെ ..)

ഏകാന്തതയുടെ ഇരുളില്‍ വിരിയും
എന്‍ മൂകസ്വപ്നങ്ങള്‍ നിന്റെ
അനുരാഗത്തിന്റെ സ്വര്‍ണ്ണരേഖാ നദി
കണി കണ്ടുണരുന്നു ഉണരുന്നു
ഉല്ലാസവതിയാം ഉഷസ്സിന്‍ നടയില്‍
ഒന്നിച്ചു ഭൂപാളം പാടുന്നു (മനസ്സിന്റെ ..)

----------------------------------

Added by jayalakshmi.ravi@gmail.com on March 3, 2011

Manassinte maadhaveelathiyilirikkum
madhumaasappakshee
manassinte maadhaveelathiyilirikkum
madhumaasappakshee ninte chirakurummi
nadakkumbol oru yugamoru nimisham
eniykkoru yugamoru nimisham

ellaa veyililum kozhiyaan thudangum
en dukhapushpangal
ellaa veyililum kozhiyaan thudangum
en dukhapushpangal ninte
adharamadathinte amruthasanjeevini
anudinam nukarunnu
unarunnu ullaasavathiyaam ushassin nadayil
onnichu bhoopaalam paadunnu
aa aa aa aa aa aahaa....
(manassinte.....)

ekaanthathayude irulil viriyum
en mookaswapnangal
ekaanthathayude irulil viriyum
en mookaswapnangal ninte
anuraagathinte swarnnarekhaanadi
kanikandunarunnu
unarunnu ullaasavathiyaam ushassin nadayil
onnichu bhoopaalam paadunnu
aa aa aa aa aa aahaa....
(manassinte.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകമോ കാമിനിയോ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഗോപകുമാരാ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, അയിരൂര്‍ സദാശിവന്‍   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തങ്കഭസ്മക്കുറി [പാരഡി]
ആലാപനം : അയിരൂര്‍ സദാശിവന്‍, ചന്ദ്രഭാനു, മനോഹരന്‍, ശ്രീലത നമ്പൂതിരി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍