View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറേബ്യ ...

ചിത്രംആലിബാബായും 41 കള്ളന്മാരും (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Sreedevi Pillai

arabia arabia
andhakaarangalkkaayirathonnu
chandradalangal vidarthum arabia
njanoru vishakanyaka
marubhoomiyile vishakanyaka

saalavrikshangal thanalpathi neerthum
samudratheerangalil
urukiyuruki swayamuyarum
unmaadapushpam njaan
oruchumbanathinnithalukal vidarthum
unmaadapushpam njaan
thirayoo... thirayoo ...
thilaykkumee sirakalil thirayoo
enne thirayoo
arabia..........

ivide purusha vikaarangalil
kaamakavitha kurikkumen nakhangal
poonilaavin thattamitta perunnal rathriyude
poonkavilthadathile kodikal
mriduroma chaaruvaam maaril nin
mrigamadasurabhiyaam maaril
padarthatte paadushaa njaan padarthatte
pavizham pothinjanin madhuchashakathile
pathayunna lahariyaay nirayatte..........
lahariyaay lahariyaay njanee
youvanapookkalil nirayatte nirayatte
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അറേബിയാ അറേബിയാ
അന്ധകാരങ്ങള്‍ക്കായിരത്തൊന്നു
ചന്ദ്രദലങ്ങള്‍ വിടര്‍ത്തും അറേബിയാ
ഞാനൊരു വിഷകന്യക..
മരുഭൂമിയിലെ വിഷകന്യക...

സാലവൃക്ഷങ്ങള്‍ തണല്‍ പത്തിനീര്‍ത്തും
സമുദ്രതീരങ്ങളില്‍
ഉരുകിയുരുകി സ്വയമുയരും
ഉന്മാദപുഷ്പം ഞാന്‍
ഒരുചുംബനത്തിന്നിതളുകള്‍ വിടര്‍ത്തും
ഉന്മാദപുഷ്പം ഞാന്‍
തിരയൂ... തിരയൂ...
തിളയ്ക്കുമീ സിരകളില്‍ തിരയൂ എന്നെ തിരയൂ
അറേബിയാ..........

ഇവിടെ പുരുഷവികാരങ്ങളില്‍
കാമകവിതകുറിയ്ക്കുമെന്‍ നഖങ്ങള്‍
പൂനിലാവിന്‍ തട്ടമിട്ട പെരുന്നാള്‍ രാത്രിയുടെ
പൂങ്കവിള്‍ത്തടത്തിലെ കൊടികള്‍
മൃദുരോമചാരുവാം മാറില്‍ - നിന്‍
മൃഗമദസുരഭിയാം മാറില്‍
പടര്‍ത്തട്ടേ പാദുഷാ ഞാന്‍ പടര്‍ത്തട്ടേ?
പവിഴം പൊതിഞ്ഞനിന്‍ മധുചഷകത്തിലെ
പതയുന്നലഹരിയായ് നിറയട്ടെ?
ലഹരിയായ് ലഹരിയായ് ഞാനീ
യൌവനപ്പൂക്കളില്‍ നിറയട്ടെ....നിറയട്ടേ......?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റംസാനിലെ ചന്ദ്രികയോ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സുവര്‍ണ്ണരേഖാ
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
അരയിൽ തങ്കവാൾ
ആലാപനം : പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
യക്ഷി ഞാനൊരു യക്ഷി
ആലാപനം : വാണി ജയറാം   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശരറാന്തൽ വിളക്കിന്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മാപ്പിളപ്പാട്ടിന്റെ മാതളക്കനി
ആലാപനം : പി ജയചന്ദ്രൻ, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അകിലും കന്മദവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ