രതിദേവതാ ശിൽപ്പമേ ...
ചിത്രം | പാല്ക്കടല് (1976) |
ചലച്ചിത്ര സംവിധാനം | ടി കെ പ്രസാദ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by devi pillai on July 12, 2010 രതിദേവതാ ശില്‍പ്പമേ രംഗമണ്ഡപരോമാഞ്ചമേ അജന്താ ഗുഹയിലെ സംഗീതമേ അമ്പലച്ചുവരിലെ ശൃംഗാരമേ ആ........ മന്വന്തരങ്ങളെ മടിയില്‍ വളര്‍ത്തിയ മന്ത്രവാദിനികള്‍ സംസ്കാരത്തിന്നഴികളുയര്‍ത്തിയ സിന്ധുഗംഗാ നദികള്‍ അവരുടെ ഗാനങ്ങള്‍ കേട്ടുവളര്‍ന്നോ- രഹല്യയല്ലേ നീ........? കവിയുട്എ ദാഹം രൂപമായി കല്ലില്‍ തുളുമ്പും ഗാനമായി രതിദേവതാശില്പമേ.... മന്ത്രോച്ചാരണ യമുനയില്‍ നീന്തിയ സന്ധ്യാദേവതകള്‍ വേദപുരാണ പടവുകള്‍ താണ്ടിയ ദേവര്‍ഷീ ഹൃദയങ്ങള്‍ ---------------------------------- Added by devi pillai on July 12, 2010 rathidevatha shilpame rangamandapa romanchame ajantha guhayile sangeethame ambalachuvarile sringarame aa.......... manwantharangale madiyil valarthiya manthravaadinikal samskaarathinnazhikaluyarthiya sindhuganga nadikal avarude gaanangal kettuvalarnno- rahalyalle nee?? kaviyude daaham roopamaayi kallil thulumbum gaanamaayi rathidevatha shilpame...... manthrochaarana yamunayil neenthiya sandhya devathakal vedapuraana padavukal thandiya devarshi hridayangal...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുങ്കുമപ്പൊട്ടിലൂറും
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- ദിവാസ്വപ്നമിന്നെനിക്കൊരു
- ആലാപനം : പി മാധുരി, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- ഇന്ദ്രനീലാംബരം
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍