അടിതൊട്ടു മുടിയോളം ...
ചിത്രം | സമസ്യ (1976) |
ചലച്ചിത്ര സംവിധാനം | കെ തങ്കപ്പന്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Adithottu mudiyolam thiruvudal thozhunnen - 2 achyutha govinda nandakishoraa adithottu mudiyolam thiruvudal thozhunnen maninoopuramaninja malarkkaaladiyum - 2 manjamunduduthoru jaghana mandalavum neelamanoharameniyum thozhunnen maalakalilakunna virimaarum thozhunnen adithottu mudiyolam thiruvudal thozhunnen souvarnna kundala bhooshitha karnnavum - 2 salleelam venuvine chumbikkum chundum - 2 harichandanamaninja nideelavum thozhunnen karunaanilayamaam mizhiyum thozhunnen - 2 adithottu mudiyolam thiruvudal thozhunnen raasanarthanam cheytha raagavivashayaam raadhaye maayakkiya...aa..aa..aa.. raadhaye maayakkiya punchiri thozhunnen nirukayil choodiya mayilppeeli thozhunnen muraleedharaa ninne raappakal thozhunnen adithottu mudiyolam thiruvudal thozhunnen achyutha govinda nandakishoraa - 2 adithottu mudiyolam thiruvudal thozhunnen | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ - 2 അച്യുത ഗോവിന്ദ നന്ദകിശോരാ അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ മണിനൂപുരമണിഞ്ഞ മലർക്കാലടിയും - 2 മഞ്ഞമുണ്ടുടുത്തൊരു ജഘന മണ്ഡലവും നീലമനോഹരമേനിയും തൊഴുന്നേൻ മാലകളിളകുന്ന വിരിമാറും തൊഴുന്നേൻ അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ സൌവർണ്ണ കുണ്ഡല ഭൂഷിത കർണ്ണവും - 2 സല്ലീലം വേണുവിനെ ചുംബിക്കും ചുണ്ടും - 2 ഹരിചന്ദനമണിഞ്ഞ നിടീലവും തൊഴുന്നേൻ കരുണാനിലയമാം മിഴിയും തൊഴുന്നേൻ - 2 അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ രാസനർത്തനം ചെയ്ത രാഗവിവശയാം രാധയെ മയക്കിയ...ആ..ആ..ആ.. രാധയെ മയക്കിയ പുഞ്ചിരി തൊഴുന്നേൻ നിറുകയിൽ ചൂടിയ മയിൽപ്പീലി തൊഴുന്നേൻ മുരളീധരാ നിന്നെ രാപ്പകൽ തൊഴുന്നേൻ അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ അച്യുത ഗോവിന്ദ നന്ദകിശോരാ - 2 അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൃഗമദ സുഗന്ധ തിലകം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- കിളി ചിലച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : കെ പി ഉദയഭാനു
- നിറപറ ചാർത്തിയ
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : കെ പി ഉദയഭാനു
- പൂജയും മന്ത്രവും
- ആലാപനം : രവീന്ദ്രന്‍, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : കെ പി ഉദയഭാനു
- അഭയം നീയേ
- ആലാപനം : ലേഖ കെ നായര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : കെ പി ഉദയഭാനു
- മംഗലയാതിര രാത്രി
- ആലാപനം : കോറസ്, ലേഖ കെ നായര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : കെ പി ഉദയഭാനു