അശോകവനത്തിൽ ...
ചിത്രം | രാത്രിയിലെ യാത്രക്കാർ (1976) |
ചലച്ചിത്ര സംവിധാനം | പി വേണു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Added by devi pillai on July 25, 2008 അശോകവനത്തില്‍ പൂവുകള്‍ കൊഴിഞ്ഞൂ അശ്രുത്തിരകളില്‍ മൈഥിലി പിടഞ്ഞൂ അവളുടെ ഗദ്ഗദ ഗാനശലാകകള്‍ ആനന്ദരൂപനെത്തേടിയലഞ്ഞൂ കാമത്തിന്‍ വിളക്കേറ്റും കണ്‍കളുമായ് അഴകിയരാവണന്‍ പിന്നെയും വന്നൂ ഇരുട്ടിന്റെ മുന്നില്‍ വിറയ്ക്കുന്ന സന്ധ്യയായ് ഇന്ദീവരമിഴി മുഖം താഴ്ത്തിനിന്നൂ രാമാ രഘുരാമാ രാജീവനയനാ ജാനകിക്കഭയം തരൂ തരൂ തീരത്ത് തലതല്ലും തിരകളുമായി ഉറങ്ങാത്ത സാഗരം സര്‍വ്വവും കണ്ടു നിശയുടെ മാറില്‍ ജ്വലിക്കുന്ന താരപോല്‍ ലങ്കയില്‍ മൈഥിലീ ഹൃദയം ജ്വലിച്ചൂ രാമാ രഘുരാമാ രാജീവനയനാ ജാനകിക്കഭയം തരൂ തരൂ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 Ashokavanathil poovukal kozhinju Asruthirakalil maidhili pidanju avalude gadgada gaana shalaakakal aanandaroopane thediyalanju Kaamathin vilakkettum kankalumaay Azhakiya raavanan pinneyum vannu iruttinte munnil virakkunna sandhyayaay Indeevara mizhi mukham thaazhthi ninnu raamaa raghuraamaa raajeeva nayanaa jaanakikkabhayam tharoo tharoo Theerathu thala thallum thirakalumaayi Urangaatha saagaram sarvavum kandu nishayude maaril jwalikkunna thaara pol lankayil maidhili hrudayam jwalichu raamaa raghuraamaa raajeeva nayanaa jaanakikkabhayam tharoo tharoo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാവ്യഭാവന മഞ്ജരികൾ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- രോഹിണി നക്ഷത്രം
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഇണങ്ങിയാലെൻ തങ്കം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- അമ്മിണീ എന്റെ അമ്മിണി
- ആലാപനം : സി ഒ ആന്റോ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ