പുഞ്ചിരിച്ചാൽ പൂനിലാവുദിക്കും ...
ചിത്രം | ശ്രീദേവി (1977) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by maathachan@gmail.com on October 14, 2008ആ... പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും നീ സഞ്ചരിച്ചാല്‍ പുല്‍കൊടിയും പൂക്കും വാക്കുകളാല്‍ തേന്‍ പുഴകള്‍ തീര്‍ക്കും നീ നോക്കി നിന്നാല്‍ മാറിലസ്ത്രമേല്‍ക്കും (പുഞ്ചിരിച്ചാല്‍..) പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും വിണ്ണില്‍ നിന്നിറങ്ങി വന്ന ദേവത പോലെ വീണയില്‍ വിടര്‍ന്ന ഗാനധാര പോലെ (വിണ്ണില്‍..) പുഷ്പമായി പുഷ്യരാഗമായി എന്റെ ഭാവനയില്‍ നൃത്തമാടും ദേവിയാണു നീ ആടും ദേവിയാണു നീ പാടും ദേവിയാണു നീ ആാ..(പുഞ്ചിരിച്ചാല്‍..) കാട്ടുമുല്ല പൂത്തുണര്‍ന്ന സൗരഭം പോലെ കാറകന്ന വാനില്‍ പൊന്നും തിങ്കള്‍ പോലെ (കാട്ടുമുല്ല..) സ്വപ്നമായി സ്വര്‍ഗ്ഗറാണിയായി എന്റെ കല്‍പ്പനയില്‍ കാന്തി വീശും റാണിയാണു നീ സ്വപ്നറാണിയാണു നീ സ്വര്‍ഗ്ഗറാണിയാണു നീ ആാ.. (പുഞ്ചിരിച്ചാല്‍..) ---------------------------------- Added by maathachan@gmail.com on October 14, 2008aaa.. punchirchal poonilavudikkum nee sancharichal pulkodiyum pookkum vaakkukalal thenpuzhakal theerkkum nee nokkininnal marilasthramelkkum (punchirichal..) punchirichal poonilavudikkum vinnil ninnirangi vanna devatha pole veenayil vidarnna ganadhara pole (vinnil..) pushpamay pushyaragamay ente bhavanayil nrithamadum deviyanu nee aadum deviyanu nee paadum deviyanu nee aa...(punchirichaal..) kaattumulla poothunarnna sourabham pole kaarakanna vaanil ponnum thinkal pole (kaattumulla..) swapnamay swargaraniyaay ente kalpanayil kaanthi veesum raaniyanu nee swapnaraniyanu nee swarga raniyanu nee aaa .. (punchirichal..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിവാഹം സ്വര്‍ഗ്ഗത്തില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- സ്നേഹദീപം കൊളുത്തി
- ആലാപനം : പി മാധുരി, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പരമേശ്വരി
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- അഞ്ജനക്കണ്ണാ വാ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഭക്തജനപ്രിയേ
- ആലാപനം : പി സുശീല | രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- നൃത്യദി നൃത്യദി
- ആലാപനം : പി ലീല | രചന : | സംഗീതം : ജി ദേവരാജൻ