View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആറാട്ടുകടവില്‍ ...

ചിത്രംഅച്ചാരം അമ്മിണി ഓശാരം ഓമന (1977)
ചലച്ചിത്ര സംവിധാനംഅടൂര്‍ ഭാസി
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി

വരികള്‍

Lyrics submitted by: Sreedevi Pillai

aaraattu kadavil....
aalimaarillaathe neeraattinirangi
nee neenthumpol
njanoru thaamara thoomalaraay
nin chaarathu virinjaalenthu cheyyum?(2)

kaanathirikkuvaan kannupothum
karimeenayi ninne njan pidichu thaazhthum(2)
mungaam kuliyittu moori nivarnnoru
changaalikkiliyaay parannupokum-njan-

aaa......

maanikya padavil aararum kaanathe
malarambumaay nee nilkkumpol nnjanoru ponnona
painkiliyay neela vaanathu parannal
enthu cheyyum neela vaanathu parannal enthu cheyyum

vaarmukilaay najn koodevarum
varna varmazhavillay vazhimudakkum
paaripparannu nee ksheenikkum neramoru
poomaramay njan vazhiyil nilkkum

aaaa..............
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആറാട്ടുകടവില്‍ ആളിമാരില്ല്ലാതെ
നീരാട്ടിനിറങ്ങി നീ നീന്തുമ്പോള്‍
ഞാനൊരു താമരത്തൂമലരായ് നിന്‍ ചാരത്തു വിരിഞ്ഞാല്‍ എന്തു ചെയ്യും?
നിന്‍ ചാരത്തു വിരിഞ്ഞാല്‍ എന്തു ചെയ്യും?

കാണാതിരിക്കുവാന്‍ കണ്ണുപൊത്തും
കരിമീനായി നിന്നെ ഞാന്‍ പിടിച്ചു താഴ്ത്തും
മുങ്ങാംകുളിയിട്ടു മൂരിനിവര്‍ന്നൊരു
ചങ്ങാലിക്കിളിയായ് പറന്നു പോകും -ഞാന്‍‌
ചങ്ങാലിക്കിളിയായ് പറന്നു പോകും

മാണിക്യപ്പടവില്‍ ആരാരും കാണാതെ
മലരമ്പുമായ്‌ നീ നില്‍ക്കുമ്പോള്‍
ഞാനൊരു പൊന്നോണപ്പൈങ്കിളിയായ് നീല
വാനത്തുപറന്നാലെന്തു ചെയ്യും - നീല- വാനത്തു പറന്നാലെന്തു ചെയ്യും?
ആ....

വാര്‍മുകിലായി ഞാന്‍ കൂടെ വരും വര്‍ണ്ണ
വാര്‍മഴവില്ലായ് വഴിമുടക്കും
പാറിപ്പറന്നുനീ ക്ഷീണിക്കുംനേരമൊരു
പൂമരമായി ഞാന്‍ വഴിയില്‍ നില്‍ക്കും

ആ.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചക്കിക്കൊത്തൊരു ചങ്കരൻ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
കാലമാകിയ പടക്കുതിര
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
കുന്നിക്കുരുവിന്റെ കണ്ണെഴുതി
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ