View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു സുന്ദരി തൻ ...

ചിത്രംദിഗ്‌വിജയം (1980)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, പി മാധുരി, കാര്‍ത്തികേയന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010 corrected by jayalakshmi.ravi on June 27, 2010

ഹൊയ് ഹൊയ് ഹൊയ് - 2
ഒരു സുന്ദരി തൻ പുഞ്ചിരിയാം
പൊൻതിരി കണ്ടാൽ
പുരുഷന്മാർ പൂമ്പാറ്റകൾ പാറി വന്നീടും
ഒരു പെൺമണിതൻ ചുണ്ടിണയിൽ മുന്തിരി വിളഞ്ഞാൽ
മണ്ണിലുള്ള കുറുനരികൾ കാത്തു നിന്നീടും
കാമിനിതൻ കണ്മുനയിലെ കാണാത്ത നൂലിന്മേൽ
കാമുകരാം പമ്പരങ്ങൾ കറങ്ങീടുന്നു

ആരോമലേ നാമടുത്തു പോയി ഈ
ആരാമപുഷ്പലതാഗൃഹത്തിൽ
പൂമെത്ത നീർത്തിയ വെണ്ണിലാവിൽ
നീലച്ഛായകൾ പോലെ നാമൊന്നു ചേർന്നു
എൻ ദേഹം നിനക്കുള്ള പാനപാത്രം അതിൽ
എന്തു നീ ശങ്കിക്കാനിത്ര മാത്രം

വസന്തദേവത പറന്നു വന്നതാർക്കു വേണ്ടി
മാകന്ദത്തിനു മാത്രമോ മന്ദാരത്തിനു മാത്രമോ
കാമുകരായ് കാത്തു നില്‍‌പൂ പൂമരക്കൂട്ടം 
പൂമരക്കൂട്ടം


----------------------------------

Added by jayalakshmi.ravi@gmail.com on June 27, 2010

Hoy hoy hoy - 2
Oru sundarithan punchiriyaam ponthirikandaal
purushanmaar poobaattakal paari vanneedum
oru penmanithan chundinayil munthirivilanjaal
mannilulla kurunarikal kaathu ninneedum
kaaminathan kanmunayile kaanaatha noolinmel
kaamukaraam pambarangal karangeedunnu

aaromale naamaduthupoyi ee
aaraama pushapalathaagruhathil
poometha neerthiya vennilaavil neela-
chaayakalpole naamonnuchernnu
en deham ninakkulla paanapaathram athil
enthu nee shankikkanithra maathram

vasanthadevatha parannu vannathaarkku vendi ?
maakandathinu maathramo ?
mandaarathinu maathramo ?
kaamukaraay kaathunilpoo poomarakkoottam 
poomarakkoottam....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്മണി ഒരുവൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
താളം ആദിതാളം
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മധുമാസ നികുഞ്ജത്തില്‍
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
പഞ്ചമിരാവില്‍ (കാമന്റെ)
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കാര്‍ത്തികേയന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ