View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നൂറു നൂറു ചുഴലികൾ ...

ചിത്രംസംഘർഷം (1981)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

nooru nooru chuzhalikal alarum manassoru marubhoomi (2)
poyakaala ninavukalellaam ottakakkoottangal (2)

thellakale kaanaljalam illavide daahajalam
O...sangharsham...

Aa...
enthellaam swapnangal kaalidarunnivide
ethellaam dukhangal thee choriyunnivide
enthellaam swapnangal kaalidarunnivide
ethellaam dukhangal thee choriyunnivide
maruppacha thedunnu marikkaatha mohangal
eriyunna manal poriyunna pakal
kariyunna pratheekshakal
eriyunna manal poriyunna pakal
kariyunna pratheekshakal
(nooru nooru)

angingaay snehathin eenthakal thanal pakarum
angingaay drohathin kallikal mulluthirum
angingaay snehathin eenthakal thanal pakarum
angingaay drohathin kallikal mulluthirum
kanalkkaattu veeshunnu kodum deerkha nishwaasam
thalarunnu chilar thakarunnu palar
thudarunnu pratheekshakal
thalarunnu chilar thakarunnu palar
thudarunnu pratheekshakal
(nooru nooru)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നൂറു നൂറു ചുഴലികളലറും മനസ്സൊരു മരുഭൂമി (2)
പോയകാല നിനവുകളെല്ലാം ഒട്ടകക്കൂട്ടങ്ങള്‍ (2)
തെല്ലകലെ കാനല്‍ജലം ഇല്ലവിടെ ദാഹജലം
ഓ ...സംഘര്‍ഷം ...

ആ ...
എന്തെല്ലാം സ്വപ്‌നങ്ങള്‍ കാലിടറുന്നിവിടെ
ഏതെല്ലാം ദുഃഖങ്ങള്‍ തീ ചൊരിയുന്നിവിടെ
എന്തെല്ലാം സ്വപ്‌നങ്ങള്‍ കാലിടറുന്നിവിടെ
ഏതെല്ലാം ദുഃഖങ്ങള്‍ തീ ചൊരിയുന്നിവിടെ
മരുപ്പച്ച തേടുന്നു മരിക്കാത്ത മോഹങ്ങള്‍
എരിയുന്ന മണല്‍ പൊരിയുന്ന പകല്‍
കരിയുന്ന പ്രതീക്ഷകള്‍
എരിയുന്ന മണല്‍ പൊരിയുന്ന പകല്‍
കരിയുന്ന പ്രതീക്ഷകള്‍
(നൂറു നൂറു )

അങ്ങിങ്ങായ്‌ സ്നേഹത്തിന്‍ ഈന്തകള്‍ തണല്‍ പകരും
അങ്ങിങ്ങായ്‌ ദ്രോഹത്തിന്‍ കള്ളികള്‍ മുള്ളുതിരും
അങ്ങിങ്ങായ്‌ സ്നേഹത്തിന്‍ ഈന്തകള്‍ തണല്‍ പകരും
അങ്ങിങ്ങായ്‌ ദ്രോഹത്തിന്‍ കള്ളികള്‍ മുള്ളുതിരും
കനല്‍ക്കാറ്റ് വീശുന്നു കൊടും ദീര്‍ഘനിശ്വാസം
തളരുന്നു ചിലര്‍ തകരുന്നു പലര്‍
തുടരുന്നു പ്രതീക്ഷകള്‍
തളരുന്നു ചിലര്‍ തകരുന്നു പലര്‍
തുടരുന്നു പ്രതീക്ഷകള്‍
(നൂറു നൂറു )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറബിപ്പൊന്നല്ലിത്തേനേ
ആലാപനം : കോറസ്‌, മലേഷ്യ വാസുദേവന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
കണ്ടു കണ്ടറിഞ്ഞു
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
തൂമഞ്ഞില്‍ മുങ്ങിപ്പൊങ്ങി
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌