View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒറ്റക്കാലിൽ തപസ്സു ചെയ്യും ...

ചിത്രംതാറാവ് (1981)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ ജെ യേശുദാസ്
ആലാപനംസുജാത മോഹന്‍, സി ഒ ആന്റോ, കല്യാണി മേനോന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

ottakkaalil thapassu cheyyum kottiyammaava
nee olikannaal choondayidunnathu njangalu kande....

maanathu kannulla poomeenaane paavam poomeenaane
maanikyachirakulla poomeenaane kunju poomeenaane
meenine kothipparannathaaro
onnu paranjuthaayo
najnonnum arinjille raamanaaraayana

thamara pookkunna paadamaane
kaayal paadamaane
thaaraavurangunna neramaane
anthi neramaane
poomeene raanchi parannathaaro
onnu paranjuthaayo
njanonnum arinjille raamanaaraayana

ammaavi vannu vilambiyaalum
ammaavanaazhakku chore vendu
inchikkari venda kaalan venda
konchu kari thanne venamennum
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊറ്റിയമ്മാവാ (2)
നീ ഒളികണ്ണാൽ ചൂണ്ടലിടുന്നത് ഞങ്ങള് കണ്ടേ
(ഒറ്റക്കാലിൽ..)

മാനത്തു കണ്ണുള്ള പൂമീനാണേ പാവം പൂമീനാണേ
മാണിക്യച്ചിറകുള്ള പൂമീനാണേ കുഞ്ഞു പൂമീനാണേ
മീനിനെകൊത്തിപ്പറന്നതാരോ (2)
ഒന്നു പറഞ്ഞു തായോ (2)
ഞാനൊന്നുമറിഞ്ഞില്ലേ നാരായണാ രാമ നാരായണാ
(ഒറ്റക്കാലിൽ..)

താമര പൂക്കുന്ന പാടമാണേ കായൽ പാടമാണേ
താറാവുറങ്ങുന്ന നേരമാണേ അന്തി നേരമാണേ
പൂമീനെ റാഞ്ചിപ്പറന്നതാരോ (2)
ഒന്നു പറഞ്ഞു തായോ (2)
ഞാനൊന്നുമറിഞ്ഞില്ലേ നാരായണാ രാമ നാരായണാ
(ഒറ്റക്കാലിൽ..)

അമ്മാവി വന്നു വിളമ്പിയാലും
അമ്മാവനാഴക്കു ചോറേ വേണ്ടൂ (2)
ഇഞ്ചിക്കറി വേണ്ടാ കാളൻ വേണ്ടാ
കൊഞ്ചു കറിതന്നെ വേണമെന്നും (2)
(ഒറ്റക്കാലിൽ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തക്കിടമുണ്ടൻ താറാവെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, കെ എസ് ബീന   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ ജെ യേശുദാസ്
ഒടുവില്‍ നീയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ ജെ യേശുദാസ്
താഴമ്പൂക്കുട
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ ജെ യേശുദാസ്