View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടൊരു രാജ്യത്തെ ...

ചിത്രംപൂച്ചക്കണ്ണി (1966)
ചലച്ചിത്ര സംവിധാനംഎസ് ആർ പുട്ടണ്ണ
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

pandoru raajyathoru raajyathoru raajakumaari
panchamiraavin ponnumthottililaadiyurangi

aayiramomal kannukalode ammayadukkalirunnu
ammaykkorumakalallippoomakalavaloru kusrithikkaari

anganeyangane annoru rathriyil ammayurangippoyi
karkkadakakkarimukilukalavale karuthavaavinu nalki

maanathammayurakkamunarnnu makalethediyalanju
karuthavavin kallarayinkal kanmani ninnukaranju

adutharathriyil makalude punchiriyammayorithiri kandu
karutha mathilinu meethe makalude manikkireedam kandu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പണ്ടൊരു രാജ്യത്തൊരുരാജ്യത്തൊരു രാജകുമാരി
പഞ്ചമിരാവിന്‍ പൊന്നും തൊട്ടിലിലാടിയുറങ്ങി (പണ്ടൊരു)

ആയിരമോമല്‍ കണ്ണുകളോടെ അമ്മയടുക്കലിരുന്നു
അമ്മയ്ക്കൊരുമകളല്ലിപ്പൂമകളവളൊരു കുസൃതിക്കാരി (പണ്ടൊരു)

അങ്ങനെയങ്ങനെയന്നൊരു രാത്രിയിലമ്മയുറങ്ങിപ്പോയി
കര്‍ക്കടകക്കരിമുകിലുകളവളെ കറുത്തവാവിനു നല്‍കി (പണ്ടൊരു)

മാനത്തമ്മയുറക്കമുണര്‍ന്നു മകളെത്തേടിയലഞ്ഞു
കറുത്തവാവിന്‍ കല്ലറയിങ്കല്‍ കണ്മണി നിന്നു കരഞ്ഞൂ

അടുത്ത രാത്രിയില്‍ മകളുടെ പുഞ്ചിരിയമ്മയൊരിത്തിരി കണ്ടൂ
കറുത്ത മതിലിനു മീതെ മകളുടെ മണിക്കിരീടം കണ്ടൂ (പണ്ടൊരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മരമായ മരമൊക്കെ
ആലാപനം : കോറസ്‌, പ്രേമ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുറിഞ്ഞിപ്പൂച്ചേ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇത്തിരിയില്ലാത്ത കുഞ്ഞേ
ആലാപനം : കമുകറ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഗീതേ ഹൃദയസഖീ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കക്ക കൊണ്ട്
ആലാപനം : പി ബി ശ്രീനിവാസ്‌, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുരളീ മുരളീ നിന്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌