View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമുഖവാതിക്കല്‍ ...

ചിത്രംരാക്കുയിലിന്‍ രാഗസദസ്സില്‍ (1986)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by jacob.john1@gmail.com on September 12, 2009
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ (2)
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍ പുഷ്പങ്ങളാക്കുന്നു ഭാര്യ (2)
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു ചിത്ര വിളക്കാണു ഭാര്യ (2)
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍ അന്നദാനേശ്വരി ഭാര്യ (2)
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ

ഭൂമിയേക്കാളും ക്ഷമയുള്ള സൌഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ (2)
മന്ദസ്മിതങ്ങളാല്‍ നീറും മനസ്സിനെ ചന്ദനം ചാര്‍ത്തുന്നു ഭാര്യ (2)
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ

കണ്ണുനീര്‍ തുള്ളിയില്‍ മഴവില്ലു തീര്‍ക്കുന്ന സ്വര്‍ണപ്രഭാമയി ഭാര്യ (2)
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും രൂപത്തില്‍ ലക്ഷ്മിയും ഭാര്യ (2)
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍ പുഷ്പങ്ങളാക്കുന്നു ഭാര്യ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011

Poomukha Vathilkkal Sneham Vidarthunna
Poonthinkalakunnu Bharya (2)
Dukhathin Mullukal Thoo Viralthumbinal
Pushpangalakkunnu Bharya(2)
(Poomukha Vathilkkal.....)

Ethra Thelinjalum Enna Vattathoru
Chithra Vilakkanu Bharya (2)
Enniyal Theeratha Janmantharangalil
Annadaneshwari Bharya (2)
(Poomukha Vathilkkal.....)

Bhoomiyekkalum Kshamayulla
Sowbhagya Deviyaneppozhum Bharya (2)
Mandasmithangalal Neerum Manassine
Chandanam Charthunnu Bharya(2)
(Poomukha Vathilkkal.....)

Kannuneerthulliyil Mazhavilluu Theerkkunna
Swaranaprabhamayi Bharya (2)
Karyathil Manthriyum Karmathil Dasiyum
Roopathil Lakshmiyum Bharya (2)
(Poomukha Vathilkkal.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗോപാല പാഹിമാം
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എത്ര പൂക്കാലം (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
സ്വരരാഗമേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വള്ളിത്തിരുമണം
ആലാപനം : എം ജി ശ്രീകുമാർ, അരുന്ധതി, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എത്ര പൂക്കാലം [F Dominant]
ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഗോപാലക പാഹിമാം [D]
ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ശ്രീ ഗണപതിനി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍