View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഴയോരഴകുള്ള പെണ്ണ് ...

ചിത്രംഎന്റെ നന്ദിനിക്കുട്ടിക്ക് (1984)
ചലച്ചിത്ര സംവിധാനംവത്സന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍


Added by nsalby@gmail.com on May 11, 2009
പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറില്‍ ചാര്‍ത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
(പുഴയോരഴകുള്ള പെണ്ണ്)

മഴ പെയ്താല്‍ തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാല്‍
ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകള്‍ക്കും
പാലും കൊണ്ടോടുന്ന പെണ്ണ്
അവളൊരു പാവം പാല്‍ക്കാരി പെണ്ണ്
പാല്‍ക്കാരി പെണ്ണ്
(പുഴയോരഴകുള്ള പെണ്ണ്)

വെയിലത്ത് ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാന്‍ ഇന്നലെ വന്നവര്‍
ചൊന്നു പോല്‍ ഭ്രാന്തത്തിപെണ്ണ്
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്

അതു കേട്ട് നെഞ്ച് പിടഞ്ഞ്
കാലിലെ കൊലു‌സെല്ലാം
ഊരിയെറിഞ്ഞ്
ആയിരം നൊമ്പരം മാറിലൊതുക്കി
കൊണ്ടാഴിയിലേക്കവള്‍ പാഞ്ഞു
അവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു
മിണ്ടാതെ പാഞ്ഞു
(പുഴയോരഴകുള്ള പെണ്ണ്)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011

Puzhayorazhakulla pennu
aluvapuzhayorazhakulla pennu
kallum malayum maaril charthiya
chellakolussitta pennu
(Puzhayorazhakulla...)

mazhapeythal thullunna pennu
manathoru mazhavillukandal
ilakum pennu
padathe nellinum theerathe thaikalkkum
palumkondodunna pennu
avaloru pavam paalkkari pennu
paalkkaripennu
(Puzhayorazhakulla...)

veyilathu chirithookum pennu
sivarathri vrathavumayi
naamam japikkum pennu
pennine kaanuvan innale vannavar
chonnupol bhranthathi pennu
avaloru pavam bhranthathi pennu
bhranthathi pennu

athukettu nenju pidanju
kaalile kolusellam ooriyerinju
aayiram nombaram maarilothukkikonda
aazhiyilekkaval paanjoo..
aval onnum aarodum mindathe paanjooo
mindathe paanjoo
(Puzhayorazhakulla...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിടതരൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
വിടതരൂ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ഇനിയും വസന്തം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍