View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലക്കുവള പൂവുകളോ ...

ചിത്രംകളക്ടര്‍ മാലതി (1967)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayasree Thottekkat

Neelakkoovala poovukalo
Vaalittezhuthiya kannukalo
Manmadhan kulakkum villukalo
Manassil padarum vallikalo
Kunu chillikalo

Karivandukalo kurunirayo
Kavilil poothathu chenthaamarayo
Madhura swapnamaam malarkkili neenthum
Madana poikayo nunakkuzhiyo
Ithu madana poikayo nunakkuzhiyo
(neela koovala)

Pakuthi thuranna nin pavizha chippiyil
Pranaya paraagamo punchiriyo
Adhara thaliro aathira kuliro
Amritho mutho poontheno
Ithil amritho mutho poontheno
(neela koovala)
വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട്

നീലക്കൂവളപ്പൂവുകളോ
വാലിട്ടെഴുതിയ കണ്ണുകളോ
മന്മഥന്‍ കുലയ്ക്കും വില്ലുകളോ
മനസില്‍പ്പടരും വല്ലികളോ
കുനു ചില്ലികളോ
(നീലക്കൂവള)

കരിവണ്ടുകളോ കുറുനിരയോ
കവിളില്‍ പൂത്തതു് ചെന്താമരയോ
മധുരസ്വപ്നമാം മലര്‍ക്കിളി നീന്തും (2)
മദനപ്പൊയ്കയോ നുണക്കുഴിയോ ഇതു്
മദനപ്പൊയ്കയോ നുണക്കുഴിയോ
(നീലക്കൂവള)

പകുതിതുറന്നനിന്‍ പവിഴച്ചിപ്പിയില്‍
പ്രണയപരാഗമോ പുഞ്ചിരിയോ
അധരത്തളിരോ ആതിരക്കുളിരോ
അമൃതോ മുത്തോ പൂന്തേനോ - ഇതില്‍
അമൃതോ മുത്തോ പൂന്തേനോ
(നീലക്കൂവള)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭാരതപ്പുഴയിലെ ഓളങ്ങളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കറുത്തപെണ്ണേ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അമ്പലപ്പറമ്പില്‍)
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
L.O.V.E ലവ്‌ ലവ്‌ ലവ്‌ ബേഡ്സ്‌-
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌