മഴ പെയ്താല്‍ ...
ചിത്രം | ഏപ്രില്‍ 19 (1996) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by vikasvenattu@gmail.com on January 19, 2010 മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍ മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍ വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെയമ്മയെ തിരികെ തരൂ തിരികെ തരൂ.... വഴിമരങ്ങള്‍ നിന്നരുളാല്‍ തണലേകി നില്‍ക്കുമെന്നമ്മ പറഞ്ഞു ഒഴുകിവരും പുഴകളെല്ലാം ഓശാനപടുമെന്നമ്മ പറഞ്ഞു വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെയമ്മയെ തിരികെ തരൂ... തിരികെ തരൂ.... കരുണയേകും കാറ്റില്‍ നീ തഴുകുന്ന സുഖമുണ്ടെന്നമ്മ പറഞ്ഞു മിഴിനീരും നിന്‍ മുന്നില്‍ ജപമാലയാണെന്നെന്റമ്മ പറഞ്ഞു വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെയമ്മയെ തിരികെ തരൂ... തിരികെ തരൂ.... മഴ പെയ്‌താല്‍ കുളിരാണെന്ന് അവളന്നു പറഞ്ഞു മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍ മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍ വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെ നന്ദിനിയെ തിരികെത്തരൂ തിരികെത്തരൂ.... ---------------------------------- Added by Susie on February 9, 2010 mazha peythaal kuliraanennu entamma paranju mazhavillinu niramundennu entamma paranju mazha kandu njaan kulir kondu njaan mazhavillin niramezhum kandu njaan vyaakula maathaave ee lokamaathaave neeyenteyammaye thirike tharoo thirike tharoo vazhimarangal ninnarulaal thanaleki nilkkumennamma paranju ozhukivarum puzhakalellaam oshaana paadumennamma paranju vyaakulamaathaave ee loka maathaave neeyenteyammaye thirike tharoo thirike tharoo karunayekum kaattil nee thazhukunna sukhamundennamma paranju mizhineerum nin munnil japamaalayaanennentamma paranju vyaakulamaathaave ee loke maathaave neeyenteyammaye thirike tharoo thirike tharoo mazha peythaal kuliraanennu aval annu paranju mazhavillinu niramundennu avalannu paranju mazha kandu njaan kulir kondu njaan mazhavillin niramezhum kandu njaan vyaakula maathaave ee loka maathaave neeyente nandiniye thirike tharoo thirike tharoo..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശരപ്പൊളി മാല ചാര്‍ത്തി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രവീന്ദ്രന്‍
- അറിവിനും അരുളിനും
- ആലാപനം : രവീന്ദ്രന്‍, കോറസ്, രോഷ്നി മോഹൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രവീന്ദ്രന്‍
- ദേവികേ നിന്‍ മെയ്യില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രവീന്ദ്രന്‍
- മഴ പെയ്താൽ (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രവീന്ദ്രന്‍