എതോ യുഗത്തിന്റെ [M] ...
ചിത്രം | അഗ്രജന് (1995) |
ചലച്ചിത്ര സംവിധാനം | ഡെന്നിസ് ജോസഫ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical etho yugathinte saayamsandhyayail chethoharee naam pirinju vedanayode vepadhuvode verpirinjakannavar nammal (etho) thalirchoodum shaakhiyil kuyilukal paadithalarum sandhyakal thorum parichithametho padaniswanamen padikal kadannu varunnu ormmakalude idanaazhiyilaaro deepam kaatti varunnu - sandhyaa deepam katti varunnu (etho) kathirchoodum paadathu kilikaleyaattaan kamani enguninnethi madhumozhi ninnil kurukum praaavukal shruthikalil amrithu pakarnnu ormmakalude malarankanamaake onappookkalamaayi - veendum onappookkalamaayi (etho) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഏതോ യുഗത്തിന്റെ സായംസന്ധ്യയില്‍ ചേതോഹരി നാം പിരിഞ്ഞു വേദനയോടെ വേപഥുവോടെ വേര്‍പിരിഞ്ഞകന്നവര്‍ നമ്മള് (ഏതോ) തളിര്‍ചൂടും ശാഖിയില്‍ കുയിലുകള്‍ പാടി- ത്തളരും സന്ധ്യകള്‍ തോറും പരിചിതമേതോ പദനിസ്വനമെന്‍ പടികള്‍ കടന്നു വരുന്നു ഓര്‍മ്മകളുടെ ഇടനാഴിയിലാരോ ദീപം കാട്ടി വരുന്നു സന്ധ്യാദീപം കാട്ടി വരുന്നു (ഏതോ) കതിര്‍ചൂടും പാടത്ത് കിളികളെയാട്ടാന്‍ കമനി എങ്ങുനിന്നെത്തി മധുമൊഴി നിന്നില്‍ കുറുകും പ്രാവുകള്‍ ശ്രുതികളിലമൃതു പകര്‍ന്നു ഓര്‍മ്മകളുടെ മലരങ്കണമാകെ ഓണപ്പൂക്കളമായി വീണ്ടും ഓണപ്പൂക്കളമായി (ഏതോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യേശുമഹേശാ
- ആലാപനം : പി സുശീല, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കൂജന്തം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പരമ്പരാഗതം | സംഗീതം : ജി ദേവരാജൻ
- കലികേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ഉര്‍വശി നീ ഒരു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- എതോ യുഗത്തിന്റെ (F)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കാളി ഓം കാളി
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, സി ഒ ആന്റോ | രചന : | സംഗീതം : ജി ദേവരാജൻ