View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉര്‍വശി നീ ഒരു ...

ചിത്രംഅഗ്രജന്‍ (1995)
ചലച്ചിത്ര സംവിധാനംഡെന്നിസ് ജോസഫ്‌
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

urvashee...
urvashee neeyoru vanalathayaay
nin nirvrithi niramalarukalaay
sakhi nin manimaya noopura mridurava
mukharithamaavuka mama hridayam
thaantham tharalam mama hridayam
(urvashee)

oru swapnathil mayangiyunarnnathu pole
orunaal veendum neeyen arikil varille
ee vanavalliyil ninnum nee unarille
paavanamee girisaanuvil nee
niranilaavu peythu varille
nira nilaavu peythu varille....varille....

mukarumbolee manojnja madhumanjarikal
nukarunnu nin mukhasourabham amale
devee ninnormmayil paadumen hridayam
raavum pakalum janiyum mrithiyum
kadannupom ee vazhiyil
kadannupom ee vazhiyil...vazhiyil...
(urvashee)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഉര്‍വ്വശീ...
ഉര്‍വ്വശീ നീയൊരു വനലതയായ്
നിന്‍ നിര്‍വൃതി നിറമലരുകളായി
സഖി നിന്‍ മണിമയ നൂപുര മൃദുരവ
മുഖരിതമാവുക മമ ഹൃദയം
താന്തം തരളം മമ ഹൃദയം
(ഉര്‍വ്വശീ)

ഒരു സ്വപ്നത്തില്‍ മയങ്ങിയുണര്‍ന്നതുപോലെ
ഒരുനാള്‍ വീണ്ടും നീയെന്‍ അരികില്‍ വരില്ലേ
ഈ വനവല്ലിയില്‍‌നിന്നും നീയുണരില്ലേ
പാവനമീ ഗിരിസാനുവില്‍ നീ
നിറനിലാവു പെയ്തു വരില്ലേ...
നിറനിലാവു പെയ്തു വരില്ലേ... വരില്ലേ...

മുകരുമ്പൊളീ മനോജ്ഞ മധുമഞ്ജരികള്‍
നുകരുന്നു നിന്‍ മുഖസൗരഭമമലേ
ദേവി നിന്നോര്‍മ്മയില്‍ പാടുമെന്‍ ഹൃദയം
രാവും പകലും ജനിയും മൃതിയും
കടന്നുപോമീ വഴിയില്‍ ...
കടന്നുപോമീ വഴിയില്‍ ... വഴിയില്‍ ...
(ഉര്‍വ്വശീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യേശുമഹേശാ
ആലാപനം : പി സുശീല, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കൂജന്തം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : ജി ദേവരാജൻ
എതോ യുഗത്തിന്റെ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കലികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
എതോ യുഗത്തിന്റെ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കാളി ഓം കാളി
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, സി ഒ ആന്റോ   |   രചന :   |   സംഗീതം : ജി ദേവരാജൻ