View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എതോ യുഗത്തിന്റെ (F) ...

ചിത്രംഅഗ്രജന്‍ (1995)
ചലച്ചിത്ര സംവിധാനംഡെന്നിസ് ജോസഫ്‌
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

etho yugathinte saayamsandhyayil
praaneshwarane marannu
vedanayode vepadhuvode
verpirinjakannavar thammil (etho)

thalir choodum shaakhiyil kuyilukal paadi-
thalarum sandhyakal thorum
parichithametho padaniswanamen
padikal kadannu varunnu
ormmakalude idanaazhiyilaaro
deepam pol chiri thooki - sandhyaa
deepam pol chiri thooki (etho)

kathir choodum paadathu kilikaleyaattaan
kulirkaattinkoode neeyethi
madhurithamengo kuruki praavukal
shruthikalil amrithu pakarnnu
ormmakalude malarankanamaake
onappookkalamaayi - veendum
onappookkalamaayi (etho)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഏതോ യുഗത്തിന്‍റെ സായംസന്ധ്യയില്‍
പ്രാണേശ്വരനെ മറന്നു
വേദനയോടെ വേപഥുവോടെ
വേര്‍പിരിഞ്ഞകന്നവര്‍ നമ്മള്‍
(ഏതോ)

തളിര്‍‌ചൂടും ശാഖിയില്‍ കുയിലുകള്‍ പാടി-
ത്തളരും സന്ധ്യകള്‍ തോറും
പരിചിതമേതോ പദനിസ്വനമെന്‍
പടികള്‍ കടന്നു വരുന്നു
ഓര്‍മ്മകളുടെ ഇടനാഴിയിലാരോ
ദീപംപോല്‍ ചിരി തൂകി
സന്ധ്യാദീപംപോല്‍ ചിരി തൂകി
(ഏതോ)

കതിര്‍‌ചൂടും പാടത്ത് കിളികളെയാട്ടാന്‍
കുളിര്‍കാറ്റിന്‍ കൂടെ നീയെത്തി
മധുരിതമെങ്ങോ കുറുകി പ്രാവുകള്‍
ശ്രുതികളിലമൃതു പകര്‍ന്നു
ഓര്‍മ്മകളുടെ മലരങ്കണമാകെ
ഓണപ്പൂക്കളമായി
വീണ്ടും ഓണപ്പൂക്കളമായി
(ഏതോ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യേശുമഹേശാ
ആലാപനം : പി സുശീല, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കൂജന്തം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : ജി ദേവരാജൻ
എതോ യുഗത്തിന്റെ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കലികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഉര്‍വശി നീ ഒരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കാളി ഓം കാളി
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, സി ഒ ആന്റോ   |   രചന :   |   സംഗീതം : ജി ദേവരാജൻ