View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹിമവാഹിനി [ആണ്‍] ...

ചിത്രംനാടന്‍പെണ്ണ് (1967)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Himavaahini hridayahaarini
ninakko.... ente priyamullavalkko
maadakasoundaryam..o....o....

neelakadambin pookkal choodi
nilaavupolival vannu.... arikil vannu...
ee nunakkuzhikal poonthenchuzhikal
naanam kondu chuvannu...melle chuvannu...
himavaahini .................

sosannapushpangal punchiri thookum
sarathkaalasandhyakalil....
pandu shalomon pakannu nalkiya
paanapaathramenikku thannu..ival thannu....
himavaahini................

vannethumallo njangal orunaal
vadhoovaranmaaraayi....
njaanannu raathriyil enpriyasakhiyude
maaril chernnu mayangum...
ingane mayangum.....
himavaahini............
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഹിമവാഹിനി ഹൃദയഹാരിണീ
നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ
മാദകസൌന്ദര്യം... ഓ...

നീലക്കടമ്പിന്‍ പൂക്കള്‍ ചൂടി
നിലാവുപോലിവള്‍ വന്നു അരികില്‍ വന്നു
ഈ നുണക്കുഴികള്‍ പൂന്തേന്‍ ചുഴികള്‍
നാണം കൊണ്ടു ചുവന്നു മെല്ലെ ചുവന്നൂ
(ഹിമവാഹിനി...)

ശോശന്ന പുഷ്പങ്ങള്‍ പുഞ്ചിരി തൂകും
ശരത്കാലസന്ധ്യകളില്‍
പണ്ടു ശലോമോന്‍ പകര്‍ന്നു നല്‍കിയ
പാനപാത്രമെനിക്കു തന്നു .. ഇവള്‍ തന്നൂ...
(ഹിമവാഹിനി.....)

വന്നെത്തുമല്ലോ ഞങ്ങള്‍ ഒരുനാള്‍
വധൂവരന്മാരായീ
ഞാനന്നു രാത്രിയില്‍ എന്‍ പ്രിയസഖിയുടെ
മാറില്‍ ചേര്‍ന്നു മയങ്ങും ഇങ്ങനെ മയങ്ങും
(ഹിമവാഹിനി.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശങ്ങളിലിരിയ്ക്കും
ആലാപനം : പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഹിമവാഹിനി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നാടന്‍ പ്രേമം
ആലാപനം : പി ജയചന്ദ്രൻ, ജെ എം രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഈയിടെ പെണ്ണിനൊരു
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇനിയത്തെ പഞ്ചമിനാളില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഭൂമിയില്‍ മോഹങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഹിമവാഹിനി(ബിറ്റ്‌)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ