View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീരാഗമോ തേടുന്നു ...

ചിത്രംപവിത്രം (1994)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംശരത്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Sree raagamo thedunnu nee ee veenathan ponthanthiyil
snehardramam etho padham thedunnu naam ee nammalil
nin mounamo poomaanamai
nin raagamo bhoopaalamai
en munnil nee pularkanyayai
(Sree raagamo)

dhanidhapa mapadhanidhapa magarigamapadhanisari
magarisanidapamagari..
ga.ma.pa. sa.ri.ga.ma.pa ni.sa.ri.ga.ma.pa pakkala

sarigamapa dhanidhapadha
dhanigarinee nidhamagari
sarigama ….rigamapa …. gamapadha ….mapadhani
gari..risa..sani..nidha..dhapa
gari.risa.sani.nidha.dhapa
garirisasaninidadapa
garisanidapa
sarigamapa rigamapada gamapadani ….
Ga.ri.sanida Ri.sa.nidapa sa.ni.dapada ..
Ri.ga.mapadha sa.ri.gamapa ni.sa.rigama pakkaala

plaavila ponthalikayil paalpaayasa chorunnuvan
pinneyum poompaithalai kothithulli nilkuvathenthino
chenkadali koombil cheru thumbiyai thenunnuvan
kaatinodu kenchi oru naattu maankani veezhthuvan
iniyum ee thodikalil kaliyaadan moham
(Sree raagamo)
aa aaaa aaaaaaa aaaaa
aaaaa aaaaaaa

kovilil pularvelayil jeyadeva geethalaapanam
kevalaanandamritha thirayaazhiyil neeradi naam
puthilanji chottil malar muthu korkkan pokam
aana kera mettil ini aayira thirikolutham
iniyumee kadhakalil ilavelkkan moham
(Sree raagamo)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന്‍ പൊന്‍‌തന്തിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൗനമോ പൂമാനമായ്
നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്
(ശ്രീരാഗമോ)

ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധമപഗരി
രിഗമപ ധ സരിഗമ പ നിസരിഗമ പക്കാല
സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രിഗമപധ സരിഗമപ നിസരിഗമ പക്കാല

പ്ലാവിലപ്പൊന്‍‌തളികയില്‍ പാല്‍പ്പായസച്ചോറുണ്ണുവാന്‍
പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്‍ക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പില്‍ ചെറുതുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം
(ശ്രീരാഗമോ)

കോവിലില്‍ പുലര്‍‌വേളയില്‍ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയില്‍ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടില്‍ മലര്‍മുത്തുകോര്‍ക്കാന്‍ പോകാം
ആനകേറാമേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളില്‍ ഇളവേല്‍ക്കാന്‍ മോഹം
(ശ്രീരാഗമോ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാലിന്മേല്‍ പൂവും
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
പറയൂ നിൻ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
കണ്ണില്‍ പേടമാനിന്റെ കിലുകില്‍‌പമ്പരം
ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
താളമയഞ്ഞു ഗാനമപൂർണം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
പറയൂ നിൻ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌