View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറമേഴും ...

ചിത്രംകുടുംബവിശേഷം (1994)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on February 1, 2010

നിറമേഴും തുന്നിച്ചേര്‍ക്കും സ്വപ്നക്കൂട്ടില്‍
ചേക്കേറും മോഹത്തിന്‍ വാനമ്പാടി
തൂവല്‍‌ത്തുമ്പിട്ട് താളംതട്ടിപ്പാടിക്കെട്ടും
മായാലീലാമന്ദിരം...
പൊന്‍‌കൂടോ കൊട്ടാരം കൊട്ടാരം
മണ്‍‌കൂടോ കൂടാരം കൂടാരം
(നിറമേഴും)

സ്നേഹത്തിന്‍ തൂണിന്മേല്‍
സന്തോഷത്തിന്‍ ചില്ലിന്മേല്‍
നെഞ്ചിലുന്മാദം പന്തല്‍ കെട്ടുന്നേ
ഉല്ലാസത്താലത്തില്‍ മിന്നിക്കത്തും കര്‍പ്പൂരം
ഉള്ളുഴുഞ്ഞാടി കോലംതുള്ളുന്നേ
കണ്ണായും കരളായും കാത്തുപോറ്റും കുടുംബം
ഈ കൊച്ചുകൂടിന്‍റെ കുഞ്ഞിക്കിളിവാതില്‍
മെല്ലെത്തുറന്നെങ്കില്‍...
(നിറമേഴും)

സങ്കല്പം മേയുന്ന കൂരക്കീഴില്‍ ചായുമ്പോള്‍
ഉള്ളിലാനന്ദം മേളം കൊട്ടുന്നേ
ഉത്സാഹക്കിണ്ണത്തില്‍ ആവേശത്തിന്‍ തീച്ചൂടില്‍
ആശാജാലങ്ങള്‍ പാലും കാച്ചുന്നേ
പൊന്നായും പൊരുളായും സ്വന്തമാക്കും ഭവനം
സ്വര്‍‌ഗ്ഗീയസൗന്ദര്യം സ്വര്‍ണ്ണം പൂശിത്തീരാന്‍
കാലം കനിഞ്ഞെങ്കില്‍...
(നിറമേഴും)

----------------------------------

Added by shine_s2000@yahoo.com on May 6, 2009



Niramezhum thunnicherkkum swapnakoottil
chekkerum mohathi vaanambaadi
thooval thumbikku thalam thatti paadikkettum
maaya leela mandiram
pon koodo..kottaram kottaram..
mon koodo.. koodaram koodaram..
(Niramezhum...)

snehathin thoonin mel santhoshathin chillin mel
nenjilunmaadam pandal kettunne
ullasa thalathil minnikathum karppooram
ulluzhinjaadi kolam thullunne
kannayum, karalaayum kaathu pottum kudumbam
ee kochu koodinte kunjikili vaathil melle thurannenkil..
(Niramezhum...)

sankalppam meyunna koorakkezhil chayumbol
ullilaanandam melam kottunne
ulsaha kinnathil, aavesathi theechoodil
aasa jaalangal paalum kachunne
ponnayum porulaayum swanthamaakum bhavanam
swargeeya soundharyam swarnam poosi theeran,
kaalam kaninjenkil..
(Niramezhum...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊല്ലങ്കോട്ടു തൂക്കം നേര്‍ന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
കുളിരു കുമ്പിൾ
ആലാപനം : എം ജി ശ്രീകുമാർ, സിന്ധു ദേവി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
കൊല്ലങ്കോട്ടു തൂക്കം നേര്‍ന്ന [F]
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍