രാഗദേവനും ...
ചിത്രം | ചമയം (1993) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Added by vikasvenattu@gmail.com on January 18, 2010 രാഗദേവനും നാദകന്യയും പ്രണയതീരത്തെ പൂന്തിരകളില്‍ മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി അലകളില്‍ ഈറനാം കവിത തേടി രാഗദേവനും നാദകന്യയും പണ്ടേതോ ശാപങ്ങള്‍ സ്വപ്‌നത്തിന്‍ കാമുകനെ ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയില്‍ രാഗലീനയാം നാദകന്യയോ തേടിയെങ്ങുമാ സ്‌നേഹരൂപനെ കണ്ണീരുമായ് മോഹിനി പാടി നടന്നു വിരഹസാന്ദ്രയാം ചന്ദ്രലേഖ പോല്‍ (പ്രണയതീരത്തെ) കാണമറ മായുമ്പോള്‍ താപസ്സനാം മാമുനിയാ ചിപ്പിയിലെ തൂമുത്തിന്‍ തെളിമയിലൊളി തൂകവേ മോഹസന്ധ്യയില്‍ പ്രേമലോലനെ കണ്ടറിഞ്ഞു പോല്‍ നാദസുന്ദരി ജന്മങ്ങള്‍ നീളുമോര്‍മ്മയായ് മധുരനിലാവില്‍ (രാഗദേവനും) ---------------------------------- Added by Kalyani on September 20, 2010 Raagadevanum naadakanyayum pranayatheerathe poonthirakalil mungaamkuzhiyittu ariyaapavizham thedi alakalil eeranaam kavitha thedi raagadevanum naadakanyayum Pandetho shaapangal swapnathin kaamukane chippiyile muthaakki nurayidumalayaazhiyil (2) raagaleenayaam naadakanyayo thediyengumaa sneharoopane kanneerumaay mohini paadi nadannu virahasaandrayaay chandralekha pol pranayatheerathe poonthirakalil mungaamkuzhiyittu ariyaapavizham thedi alakalil eeranaam kavitha thedi raagadevanum naadakanyayum Kaanaamara maayumpol thaapasaanaam maamuniyaa chippiyile thoomuthin thelimayiloli thookave..(2) mohasandhyayil premalolane kandarinjupol naadasundari janmangal neelumormmayaay madhuranilaavil... (raagadevanum....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാജഹംസമേ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- അന്തിക്കടപ്പുറത്ത്
- ആലാപനം : എം ജി ശ്രീകുമാർ, ജോളി അബ്രഹാം | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍