View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നും കാമിനികൾ ...

ചിത്രംമാന്ത്രികച്ചെപ്പ് (1992)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011
 ആ....ആ.....ആ....
എന്നും കാമിനികൾ പാടും ഗീതകം
ഇന്നെൻ കല്പനയിൽ തൂകും മാധുര്യം
എന്നിൽ തേനിഴ പാകി നീ ഏകരാഗം മീട്ടി
നീയാം സ്പന്ദനം എന്നിൽ നിറയുമ്പോൾ
(എന്നും കാമിനികൾ ......)

എന്നുള്ളിൻ തീരം മുകുളമണിയുന്നു
എൻ നാദം നിന്നോർമ്മയാൽ തരംഗമാകെ
എന്നുള്ളിൻ ഓരം ആർദ്രമാക്കുന്നു
നീയെന്റെ സംഗീതമേ
ഒരു കിനാവിൻ വാടിയിൽ നറുനിലാവിൻ കാന്തിയായ്
ഞാൻ നിന്നെ വന്നെതിരേൽക്കും മോഹങ്ങൾ പൊൻപെതിരേൽക്കും
പ്രണയസാഗരവീചി തഴുകി വരും ഈ സ്വരം
(എന്നും കാമിനികൾ ......)

എങ്ങോ നിൻ ചാരെ ഒഴുകിയെത്തുന്നു
ദൂരെ നിൻ ഏകാന്തമാം ഹരിതഭൂവിൽ
മുൻപിൽ നിൻ രൂപം കണ്ടു പാടുന്നു
എൻ കണ്ണിൻ സായൂജ്യമേ
മാരിവില്ലുകൾ നെയ്തു നീ മധുരമൊത്തിരി പെയ്തു നീ
രോമാഞ്ചം കൊണ്ടു പൊതിഞ്ഞു ആത്മാവിൽ നിന്നു തുടിക്കെ
പ്രണയസൗഭഗ ധാര കോരി വരും ഈ സ്വരം
(എന്നും കാമിനികൾ ......)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011
 
Ennum kaaminikal paadum geethakam
Innen kalpanayil thookum maadhuryam
Ennil thenizha paaki nee ekaraagam meetti
Neeyaam spandanam ennil nirayumpol
(Ennum kaaminikal..)

Ennullin theeram mukulamaniyunnu
En naadam ninnormmayaal tharamgamaake
Ennullin oram aardramaakkunnu
neeyente samgeethame
Oru kinaavin vaadiyil narunilaavin kaanthiyaay
Njaan ninne vannethirelkkum
mohangal ponpethirelkkum
pranayasaagara veechi thazhuki varum ee swaram
(Ennum kaaminikal..)

Engo nin chaare ozhukiyethunnu
Doore nin ekaanthamaam haritha bhoovil
Munpil nin roopam kandu paadunnu
En kannin saayoojyame
Maarivillukal neythu nee madhuramothiri peythu nee
Romaancham kondu pothinju aathmaavil ninnu thudikke
Pranaya soubhaga dhaara kori varum ee swaram
(Ennum kaaminikal..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനോഹരം മനോഗതം
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ജോണ്‍സണ്‍
മാനത്തെ വീട്ടില്‍
ആലാപനം : ഉണ്ണി മേനോന്‍, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍