

Maanathe Veettil ...
Movie | Maanthrikacheppu (1992) |
Movie Director | P Anil, Babu Narayanan |
Lyrics | Poovachal Khader |
Music | Johnson |
Singers | Unni Menon, Krishnachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 മാനത്തെ വീട്ടിൽ മണിനാളങ്ങൾ പൂക്കുമ്പോൾ സ്വപ്നങ്ങൾ ഉള്ളിൽ നിറജാലം ചാർത്തുമ്പോൾ (2) മന്ത്രങ്ങൾ കൊണ്ടും മധുവർഷങ്ങൾ കൊണ്ടും ഉല്ലാസത്തിൻ മന്ദാരങ്ങൾ മെല്ലെ വിടരുമ്പോൾ (മാനത്തെ വീട്ടിൽ ...) സങ്കല്പം പൂവായി കനിയായി മാറുന്നു കന്യാമുകിൽ വിണ്ണിൽ നിന്നും താലം നീട്ടുന്നു (2) കൈ തൊട്ട് മെയ് തൊട്ട് തളിരിട്ട് താരിട്ട് നിമിഷങ്ങൾക്കർത്ഥം നൽകും നേരം കരളിനുള്ളിലെ കനകപ്പൈങ്കിളി ചിറകു വിരിക്കുമ്പം ചിറകു വിരിക്കും പുളകവുമായ് ഉയിരുകൾ ചേരുമ്പം (2) (മാനത്തെ വീട്ടിൽ ...) സ്വർഗ്ഗത്തിൻ സമ്മാനം എന്നെന്നും ദാമ്പത്യം കാലം വരദാനം പോലെ അരുളും സൗഭാഗ്യം (2) അതിലല്ലോ ലോകങ്ങൾ കണി കാണും സാഫല്യം അതിൽ നിന്നും താളം കൊള്ളും നേരം നറു നന്മകൾ നേരുന്നു രാവും പകലും ഒന്നായി പല കൈകൾ മലർമാല്യം കോർക്കുന്നൊന്നായി (മാനത്തെ വീട്ടിൽ ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 Maanathe veettil maninaalangal pookkumpol Swapnangal ullil nirajaalam chaarthumpol manthrangal kondum madhuvarshangal kondum Ullaasathin mandaarangal melle vidarumpol (Maanathe veettil....) Sankalpam poovaayi kaniyaayi maarunnu Kanyaamukil vinnil ninnum thaalam neettunnu kai thottu mey thottu thalirittu thaarittu nimishangalkkartham nalkum neram Karalinullile kanakappainkili chiraku virikkumpam Chiraku virikkum pulakavumaayi uyirukal cherumpam (Maanathe veettil....) Swarggathin sammaanam ennennum daampathyam kaalam varadaanam pole arulum soubhaagyam athilallo lokangal kani kaanum saafalyam athil ninnum thaalam kollum neram naru nanmakal nerunnu raavum pakalum onnaayi pala kaikal malarmaalyam korkkunnonnaayi (Maanathe veettil....) |
Other Songs in this movie
- Ennum kaaminikal
- Singer : KS Chithra | Lyrics : Poovachal Khader | Music : Johnson
- Manoharam Manogatham
- Singer : MG Sreekumar, Chorus | Lyrics : RK Damodaran | Music : Johnson