

Ennum kaaminikal ...
Movie | Maanthrikacheppu (1992) |
Movie Director | P Anil, Babu Narayanan |
Lyrics | Poovachal Khader |
Music | Johnson |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 ആ....ആ.....ആ.... എന്നും കാമിനികൾ പാടും ഗീതകം ഇന്നെൻ കല്പനയിൽ തൂകും മാധുര്യം എന്നിൽ തേനിഴ പാകി നീ ഏകരാഗം മീട്ടി നീയാം സ്പന്ദനം എന്നിൽ നിറയുമ്പോൾ (എന്നും കാമിനികൾ ......) എന്നുള്ളിൻ തീരം മുകുളമണിയുന്നു എൻ നാദം നിന്നോർമ്മയാൽ തരംഗമാകെ എന്നുള്ളിൻ ഓരം ആർദ്രമാക്കുന്നു നീയെന്റെ സംഗീതമേ ഒരു കിനാവിൻ വാടിയിൽ നറുനിലാവിൻ കാന്തിയായ് ഞാൻ നിന്നെ വന്നെതിരേൽക്കും മോഹങ്ങൾ പൊൻപെതിരേൽക്കും പ്രണയസാഗരവീചി തഴുകി വരും ഈ സ്വരം (എന്നും കാമിനികൾ ......) എങ്ങോ നിൻ ചാരെ ഒഴുകിയെത്തുന്നു ദൂരെ നിൻ ഏകാന്തമാം ഹരിതഭൂവിൽ മുൻപിൽ നിൻ രൂപം കണ്ടു പാടുന്നു എൻ കണ്ണിൻ സായൂജ്യമേ മാരിവില്ലുകൾ നെയ്തു നീ മധുരമൊത്തിരി പെയ്തു നീ രോമാഞ്ചം കൊണ്ടു പൊതിഞ്ഞു ആത്മാവിൽ നിന്നു തുടിക്കെ പ്രണയസൗഭഗ ധാര കോരി വരും ഈ സ്വരം (എന്നും കാമിനികൾ ......) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 Ennum kaaminikal paadum geethakam Innen kalpanayil thookum maadhuryam Ennil thenizha paaki nee ekaraagam meetti Neeyaam spandanam ennil nirayumpol (Ennum kaaminikal..) Ennullin theeram mukulamaniyunnu En naadam ninnormmayaal tharamgamaake Ennullin oram aardramaakkunnu neeyente samgeethame Oru kinaavin vaadiyil narunilaavin kaanthiyaay Njaan ninne vannethirelkkum mohangal ponpethirelkkum pranayasaagara veechi thazhuki varum ee swaram (Ennum kaaminikal..) Engo nin chaare ozhukiyethunnu Doore nin ekaanthamaam haritha bhoovil Munpil nin roopam kandu paadunnu En kannin saayoojyame Maarivillukal neythu nee madhuramothiri peythu nee Romaancham kondu pothinju aathmaavil ninnu thudikke Pranaya soubhaga dhaara kori varum ee swaram (Ennum kaaminikal..) |
Other Songs in this movie
- Manoharam Manogatham
- Singer : MG Sreekumar, Chorus | Lyrics : RK Damodaran | Music : Johnson
- Maanathe Veettil
- Singer : Unni Menon, Krishnachandran | Lyrics : Poovachal Khader | Music : Johnson