View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാര്‍ത്തിങ്കള്‍ കണിവെക്കും ...

ചിത്രംവിദ്യാര്‍ഥി (1968)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംപി ജയചന്ദ്രൻ, ബി വസന്ത

വരികള്‍

Lyrics submitted by: Sreedevi Pillai

vaarthinkal kanivekkum raavil
vaasanappoovukal viriyum raavil
vishukkai neettam thannavane
vivaahamothiramennu tharum?

oruneram nammal kandillenkil
onnarikil vannillenkil
manassile maanpeda urangukillaa
mohapushpangal unarukillaa
ente mohapushpangal vidarukillaa
(vaarthinkal...)

priyamaanasaa nin manoradhathil
enikkirikkaan idamundo?(priyamanasa..)
pakalkkinaakkal virikkum methayil
enikkurangaanidamundo?
onnenikkurangaanidamundo?
(varthinkal...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വാര്‍തിങ്കള്‍ കണിവയ്ക്കും രാവില്‍
വാസനപ്പൂവുകള്‍ വിരിയും രാവില്‍ (വാര്‍തിങ്കള്‍ ..)
വിഷുക്കൈനീട്ടം തന്നവനേ
വിവാഹമോതിരമെന്നു തരും ? (വാര്‍തിങ്കള്‍ ..)

ഒരു നേരം നമ്മള്‍ കണ്ടില്ലെങ്കില്‍
ഒന്നരികില്‍ വന്നില്ലെങ്കില്‍
മനസ്സിലെ മാന്‍പേട ഉറങ്ങുകില്ലാ
മോഹപുഷ്പങ്ങള്‍ വിടരുകില്ലാ
എന്റെ മോഹപുഷ്പങ്ങള്‍ വിടരുകില്ലാ(വാര്‍തിങ്കള്‍ ..)

പ്രിയമാനസാ നിന്‍ മനോരഥത്തില്‍ ‍
എനിക്കിരിക്കാന്‍ ഇടമുണ്ടോ? (പ്രിയമാനസ..)
പകല്‍കിനാക്കള്‍ വിരിക്കും മെത്തയില്‍
എനിക്കുറങ്ങാന്‍ ഇടമുണ്ടോ?
ഒന്നെനിക്കുറങ്ങാന്‍ ഇടമുണ്ടോ? (വാര്‍തിങ്കള്‍ ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹാര്‍ട്ട്‌ വീക്ക്‌
ആലാപനം : പി ലീല, പ്രേമ, കമല   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഐസ്‌ ക്രീം
ആലാപനം : സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
പച്ചിലക്കിളി
ആലാപനം : എല്‍ ആര്‍ ഈശ്വരി, സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
സിന്ദാബാദ്‌ സ്വന്തം കാര്യം
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
തപസ്വിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌