View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചരത്ന തളികയില്‍ ...

ചിത്രംനിര്‍മ്മല (1948)
ചലച്ചിത്ര സംവിധാനംപി വി കൃഷ്ണയ്യര്‍
ഗാനരചനജി ശങ്കരക്കുറുപ്പ്
സംഗീതംഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
ആലാപനംപി കെ രാഘവന്‍

വരികള്‍

Lyrics submitted by: Jija Subramanian

Pacharathna thalikayil mechamerum pala pookkal
vechavanu devathamaar pinpe nirakke
amga rakshanathinaayi srumga parivaarathode
thumgamaaya shirassumaay malayan nilkke

Neela nilayankiyaarnna neeradhiyaam harikkaaran
cHaalaveyozhinjothungi vanangi vaazhke
aananda thenaruviyil snaanamaadi snigdhameni
soona surabhila sasya pulakithamaay

Lolamaam nellola neythu neelasaari puthachathil
melanekam kathirmaala leelayil chaarthi
Chandanathin manam veeshum mandamaam niswasithathaal
sundaramaam mokhathodam nammude gaathri

Van punyathaal thannilettam aympu chernnu vaazhum
ponnu thampuraanu nernnidunnu nithyamamgalam
naalil naalilavideykku bhaavukangal valaratte
naalil naalil dharmma hastham vijayikkatte
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

പച്ചരത്നത്തളികയില്‍ മെച്ചമേറും പലപൂക്കള്‍
വെച്ചവനു ദേവതമാര്‍ പിന്‍പേ നിരക്കേ
അംഗരക്ഷണത്തിന്നായി ശൃംഗപരിവാരത്തോടേ
തുംഗമായ ശിരസ്സുമായു് മലയന്‍ നില്‍ക്കേ

നീലനിലയങ്കിയാര്‍ന്ന നീരധിയാം ഹരിക്കാരന്‍
ചാലവേയൊഴിഞ്ഞൊതുങ്ങി വണങ്ങി വാഴു്കേ
ആനന്ദത്തേനരുവിയില്‍ സ്നാനമാടിസ്നിഗ്ദ്ധമേനി
സൂനസുരഭില സസ്യപുളകിതമായു്

ലോലമാം നെല്ലോലനെയ്തു നീലസാരിചുതച്ചതില്‍ -
മേലനേകം കതിര്‍മാല ലീലയില്‍ ചാര്‍ത്തി
ചന്ദനത്തിന്‍ മണം വീശും മന്ദമാം നിശ്വസിതത്താല്‍
സുന്ദരമാം മുഖത്തോടം നമ്മുടെ ഗാത്രി

വന്‍ പുണ്യത്താല്‍ തന്നിലേറ്റം അയ്മ്പുചേര്‍ന്നു വാഴും പൊന്നു -
തമ്പുരാനു നേര്‍ന്നിടുന്നു നിത്യമംഗളം
നാളില്‍ നാളിലവിടേക്കു ഭാവുകങ്ങള്‍ വളരട്ടെ
നാളില്‍ നാളില്‍ ധര്‍മ്മഹസ്തം വിജയിക്കട്ടെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൈവമേ പാലയ
ആലാപനം : പി ലീല   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
വാഴു്ക സുചരിതേ
ആലാപനം : പി ലീല   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
വാഴുക സുരുചിരം
ആലാപനം : പി ലീല   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
അയേ ഹൃദയാ
ആലാപനം : സരോജിനി മേനോന്‍   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
നെല്ലിന്‍ തോളില് കൈവച്ചു നിന്നു
ആലാപനം : ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
മാതേ വന്ദനം
ആലാപനം : ചേർത്തല വാസുദേവക്കുറുപ്പ്   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍, പി എസ്‌ ദിവാകര്‍
ശുഭശീലാ ശുഭശീലാ ദൈവാ
ആലാപനം : ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഇവളോ നിര്‍മ്മല
ആലാപനം : ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
നീരിലെ കുമിള പോലെ
ആലാപനം : ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
കരുണാകരാ
ആലാപനം : സരോജിനി മേനോന്‍, വിമല ബി വര്‍മ്മ   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
കേരളമേ ലോക
ആലാപനം : പി ലീല   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
പാടുക പൂങ്കുയിലേ
ആലാപനം : പി ലീല, ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
ഏട്ടന്‍ വരുന്ന ദിനമേ
ആലാപനം : വിമല ബി വര്‍മ്മ   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : ഇ ഐ വാരിയര്‍
അറബിക്കടലിലെ
ആലാപനം : ടി കെ ഗോവിന്ദറാവു   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : പി എസ്‌ ദിവാകര്‍