Shyaamasundara Pushpame ...
Movie | Yudhakaandam (1977) |
Movie Director | Thoppil Bhasi |
Lyrics | ONV Kurup |
Music | K Raghavan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Vijayakrishnan V S ശ്യാമസുന്ദര പുഷ്പമേ.. ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ വേറെയേതോ വിപഞ്ചിയില്‍ പടര്ന്നേറുവാനതിന്നാവുമോ വേദനതന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാകുമോ വേര്‍പെടും ഇണപക്ഷിതന്‍ ശോക വേണു നാദമായ് മാറുമോ.. ശ്യാമസുന്ദര പുഷ്പമേ.. എന്റെ സൂര്യന് എരിഞ്ഞടങ്ങി ഈ സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍ എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞുപോയ് മേഘമായ് മേഘരാഗമായ് വരൂ വേഗമീ തീ കെടുത്താന്‍.... ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന് Shyaama sundara pushpame ... Shyaama sundara pushpame Ente prema sangeethamaanu nee Dhyaanaleenamirippu njaan Dhyaanaleenamirippu njaan Gaanamenne marakkumo Ente gaanamennil marikkumo Vereyetho vipanchiyil Padarnneruvaanathinnavumo Vedana than sruthi kalarnnathu Veroru raagamaakumo Verpedum inappakshi than Shoka venunadamaay maarumo Shyaama sundara pushpame ... Ente sooryan erinjadangi ee Sandhya than swarna medayil Ente kumkuma paadamaakave Innu kathiyerinju poy Meghamaay megharaagamaay Varu vegamee thee keduthaan Shyaama sundara pushpame Ente prema sangeethamaanu nee Dhyaanaleenamirippu njaan Dhyaanaleenamirippu njaan Gaanamenne marakkumo Ente gaanamennil marikkumo |
Other Songs in this movie
- Thanne Kaamicheedaathe
- Singer : P Leela | Lyrics : ONV Kurup | Music : K Raghavan
- Rithu Raaja Radhathil
- Singer : KJ Yesudas | Lyrics : ONV Kurup | Music : K Raghavan
- Oduvilee Yaathra Than
- Singer : KJ Yesudas | Lyrics : ONV Kurup | Music : K Raghavan
- Evideyaa vaagdathabhoomi
- Singer : P Madhuri | Lyrics : ONV Kurup | Music : K Raghavan
- Ithirippoove Neeyarinjo
- Singer : Vani Jairam, B Vasantha | Lyrics : ONV Kurup | Music : K Raghavan
- Ponnumkudathinoru Pottu
- Singer : Vani Jairam | Lyrics : ONV Kurup | Music : K Raghavan