Ponnumkudathinoru Pottu ...
Movie | Yudhakaandam (1977) |
Movie Director | Thoppil Bhasi |
Lyrics | ONV Kurup |
Music | K Raghavan |
Singers | Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on December 9, 2009 & corrected by menon_prasannaraju പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ... എന്തെന്നറിയാത്തൊരു ശീതളസ്പർശത്താലീ ചന്ദനക്കുഴമ്പിലും കുളിരു കോരും... പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ... പൂവിനെ മറ്റൊരു പൂ ചൂടിക്കേണ്ടെന്നാലും എൻ ദേവി ഈ പനിനീർപ്പൂ മുടിയിൽ ചാർത്തൂ... മുൾച്ചെടിത്തൈയ്യിൽ നിന്നീ പട്ടിളം മേനി പുൽകി പുഷ്പകന്യക ജന്മസാഫല്യമോലും.... പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ... നിൻ കവിൾത്തുടുപ്പിൽ നിന്നങ്കുരിച്ചതാണോരോ കുങ്കുമപ്രഭാതവും എന്നറിവൂ ഞാൻ.... എങ്കിലും നിനക്കെന്റെ സ്നേഹാർദ്രഹൃദയത്തിൻ കുങ്കുമമണിച്ചെപ്പ് കാഴ്ച്ചവെയ്പ്പൂ ഞാൻ... പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ... എന്തെന്നറിയാത്തൊരു ശീതളസ്പർശത്താലീ ചന്ദനക്കുഴമ്പിലും കുളിരുകോരും... പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ... ---------------------------------- Added by jayalakshmi.ravi@gmail.com on December 9, 2009 Ponnumkudatthinoru pottu vendennaalum ee chandanam eduthu nee nettiyil chaarthoo enthennariyaathoru sheethalasparshathaalee chandanakuzhambilum kuliru korum... ponnumkudathinoru pottu vendennaalum ee chandanam eduthu nee nettiyil chaarthoo.... poovine mottoru poo choodikkendennaalum en devi ee panineerppoo mudiyil chaarthoo mulchedithayyil ninnee pattilam meni pulki pushpakanyaka janmasaaphalyamolum... ponnumkudathinoru pottu vendennaalum ee chandanam eduthu nee nettiyil chaarthoo nin kavilthuduppil ninnankurichathaanoro kunkumaprabhaathavum ennarivoo njaan... enkilum ninakkente snehaardrahrudayathin kumkumamanicheppu kaazhchaveyppoo njaan.... ponnunkutatthinoru pottu vendennaalum ee chandanam etuthu nee nettiyil chaarthoo enthennariyaathoru sheethalasparshathaalee chandanakuzhambilum kuliru korum... Ponnunkutatthinoru pottu vendennaalum ee chandanam etuthu nee nettiyil chaarthoo.... |
Other Songs in this movie
- Thanne Kaamicheedaathe
- Singer : P Leela | Lyrics : ONV Kurup | Music : K Raghavan
- Shyaamasundara Pushpame
- Singer : KJ Yesudas | Lyrics : ONV Kurup | Music : K Raghavan
- Rithu Raaja Radhathil
- Singer : KJ Yesudas | Lyrics : ONV Kurup | Music : K Raghavan
- Oduvilee Yaathra Than
- Singer : KJ Yesudas | Lyrics : ONV Kurup | Music : K Raghavan
- Evideyaa vaagdathabhoomi
- Singer : P Madhuri | Lyrics : ONV Kurup | Music : K Raghavan
- Ithirippoove Neeyarinjo
- Singer : Vani Jairam, B Vasantha | Lyrics : ONV Kurup | Music : K Raghavan