View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിണ്ടാതെടീ ...

ചിത്രംതന്മാത്ര (2005)
ചലച്ചിത്ര സംവിധാനംബ്ലെസി
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ, ശ്രുതി

വരികള്‍


Added by madhavabhadran on April 15, 2010
 
(സ്ത്രീ) ഓ... ഉം... രാരോ രാരോ

(പു) മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു
പോകൂ കാറ്റേ തളിര്‍ വിരല്‍ തൊടാതെ - പോകൂ

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു

വളര്‍ന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം ഇവനില്‍
തണല്‍മരം ഞാന്‍ നേടിയ ജന്മം കുരുന്നു പൂവായി മാറി
ആരോ ആരാരാരോ പൊന്നേ ആരാരാരോ
ഇനിയമ്മയായി ഞാന്‍ പാടാം മറന്നു പോയ താലോലം

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു

പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര
കനവിന്നക്കരയോ ഈ കരയോ ദൈവം ഉറങ്ങുന്നു
എവിടെ മൗനങ്ങള്‍ എവിടെ നാദങ്ങള്‍
ഇനിയെങ്ങാണാ തീരം നിറങ്ങള്‍ പൂക്കും നേരം

(മിണ്ടാതെടി കുയിലേ)

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു
ഉം... വാവാവോ
രാരോ രാരോ ഉം...

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 16, 2011

oh..oh...um..um..
raaro.... ooo raaro..

mindathedi kuyile kannanunni urangana nerathu
moolaathedy maine manikuttan uranganana samayathu...
pokoo kaatte thalir viral thodathe pokoo
(mindathedi kuyile ..)

valarnnu poyathariyathe virunnu vannu balyam
ivanil thanal maram njan thediya janmam
kurunnu poovayi maari
aaaro...aaraaro ponne .. aaraaraaro
(mindathedi kuyile ..)

piraviyilekkozhukunnu sneha thanmathra
kanavinakkarayo ee karayo daivamuragnunnu
evide mounagnal evide naadagnal
ini enganaana theeram nirangal pookkum neram
(mindathedi kuyile ..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിണ്ടാതെടീ (F)
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
മേലേ വെള്ളിത്തിങ്കള്‍
ആലാപനം : കാര്‍ത്തിക്, മീനു   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഇതളൂര്‍ന്നു വീണ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഇതളൂര്‍ന്നു വീണ (M)
ആലാപനം : മോഹന്‍ലാല്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കാറ്റ്റു വെളിയിടൈ കണ്ണമ്മാ
ആലാപനം : ഷീല മണി, സുനില്‍ വിശ്വചൈതന്യ, വിധു പ്രതാപ്‌   |   രചന : കൈതപ്രം, ഭാരതിയാര്‍   |   സംഗീതം : മോഹന്‍ സിതാര