View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിലുകില്‍ പമ്പരം ('കിലുക്കത്തില്‍' നിന്നു പുനരാലാപനം) ...

ചിത്രംകിലുക്കം കിലുകിലുക്കം (2006)
ചലച്ചിത്ര സംവിധാനംസന്ധ്യാമോഹൻ
ഗാനരചനബിച്ചു തിരുമല
സംഗീതംദീപക്‌ ദേവ്‌
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by V.Sasi Kumar ‍ on February 21, 2009
കിലുകില്‍ പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാവാവോ
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം
പനിനീര്‍ ചന്ദ്രികേ ഇനിയീപൂങ്കവിള്‍
കുളിരില്‍ മെല്ലെ നീ തഴുകൂ വാവാവോ
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം

മേടമഞ്ഞും മൂടിയീ കുന്നുംപൊയ്കയും
പാല്‍നിലാവിന്‍ ശയ്യയില്‍ മയങ്ങും വേളയില്‍
താളം പോയ നിന്നില്‍ മേയും നോവുമായ്
താനേ വീണുറങ്ങൂ തെന്നല്‍ കന്യകേ
താരകങ്ങള്‍ തുന്നുമീ രാവിന്‍ മേനാവില്‍
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം
...കിലുകില്‍

ഏതു രാവിന്‍ കൌതുകം മിഴിയില്‍വാങ്ങി നീ
ഏതു പൂവിന്‍ സൌരഭം തനുവില്‍താങ്ങി നീ
താനേ നിന്റെ ഓര്‍മ്മതന്‍ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ മായാജാലമോ
തേഞ്ഞുപോയ തിങ്കളേ വാവോ വാവാവോ
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം
...പനിനീര്‍ചന്ദ്രികേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിലുക്കം കിലുകിലുക്കം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ദീക്ഷിത്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപക്‌ ദേവ്‌
പാട്ടൊന്നു പാടാൻ
ആലാപനം : രഞ്ജിത് ഗോവിന്ദ്, സ്മിത, ബെന്നി, അർജ്ജുൻ ശശി   |   രചന : ഗിരീഷ് പുത്തഞ്ചേരി, അർജ്ജുൻ ശശി   |   സംഗീതം : ദീപക്‌ ദേവ്‌
ഊട്ടിപ്പട്ടണം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ദീപക്‌ ദേവ്‌