View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാടാറുമാസം ...

ചിത്രംഏഴു രാത്രികള്‍ (1968)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനവയലാര്‍
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Kaadaaru maasam naadaaru maasam
Kanneer kadalkkare thaamasam
Kanneer kadalkkare thaamasam
Ee vazhiyambalangalil chirakattu veezhum
vazhiyambalangalil chirakattu veezhum
Vaanambaadikalallo njangal
(kaadaaru)

Vilakkukal koluthaatha veedhikal ningal
Vilichaalum mindaatha daivangal
Yadukulamevide mekkayevide
Yerusalem evide idayan evide
(kaadaaru)

Theruvilurangum nizhalukal njangal
Thadavil kidakkum mohangal
Ushassin radhame chuvanna radhame
Unarunna yugame ithile ithile
(kaadaaru)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാടാറുമാസം നാടാറുമാസം
കണ്ണീര്‍ക്കടല്‍ക്കരെ താമസം
കണ്ണീര്‍ക്കടല്‍ക്കരെ താമസം
ഈ വഴിയമ്പലങ്ങളില്‍ ചിറകറ്റുവീഴും
വഴിയമ്പലങ്ങളില്‍ ചിറകറ്റുവീഴും
വാനമ്പാടികളല്ലോ ഞങ്ങള്‍
(കാടാറുമാസം....)

വിളക്കുകള്‍ കൊളുത്താത്ത വീഥികള്‍ നിങ്ങള്‍
വിളിച്ചാലും മിണ്ടാത്ത ദൈവങ്ങള്‍(2)
യദുകുലമെവിടെ മെക്കയെവിടെ
യെറുശലേം എവിടെ ഇടയന്‍ എവിടെ?
(കാടാറുമാസം....)

തെരുവിലുറങ്ങും നിഴലുകള്‍ ഞങ്ങള്‍
തടവില്‍ കിടക്കും മോഹങ്ങള്‍(2)
ഉഷസ്സിന്‍ രഥമേ ചുവന്ന രഥമേ
ഉണരുന്ന യുഗമേ ഇതിലേ ഇതിലേ
(കാടാറുമാസം....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാക്കക്കറുമ്പികളെ
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ, കെ പി ഉദയഭാനു, ലത രാജു, ശ്രീലത നമ്പൂതിരി   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
രാത്രി രാത്രി
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌, ജെ എം രാജു, കെ പി ഉദയഭാനു   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
പഞ്ചമിയോ പൗര്‍ണ്ണമിയോ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
മക്കത്തു പോയ്‌ വരും
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ശാന്ത പി നായര്‍