View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മക്കിളി ...

ചിത്രംഅമ്മക്കിളികൂട് (2003)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by vikasvenattu@gmail.com on January 19, 2010
അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍
ആരിരാരോ പാടും സ്‌നേഹമായ്.....
ആയിരം രാവുകള്‍ കൂട്ടായ് നില്‍ക്കാം ഞാന്‍
അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍

കൈവന്ന പുണ്യമായി
നോവുകള്‍ നെഞ്ചോടു ചേര്‍ക്കും
പൂപോലെ പൊന്നുപോലെ
ജീവനോടു ചേര്‍ത്തണയ്‌ക്കും...
പകലിന്റെ കനലേറ്റു വാടാതെ വീഴാതെ
തണലായ് നില്‍ക്കും ഞാന്‍
ഇരുളിന്റെ വിരിമാറില്‍ ഒരു കുഞ്ഞു-
തിരിനാളമുത്തായ് മാറും ഞാന്‍

(അമ്മക്കിളി)

കുളിരുള്ള രാത്രിയില്‍
നീരാളമായ് ചൂടേകി നില്‍ക്കും
തേടുന്ന തേന്‍‌കിനാവില്‍
ഇന്ദ്രനീലപ്പീലി നല്‍കും
ആരെന്നുമെന്തെന്നും അറിയാതെ-
യറിയാതെ താനേ ഉറങ്ങുമ്പോള്‍
പുലര്‍കാലസൂര്യന്റെ പൊന്‍‌പീലി-
കൊണ്ടെന്നും തഴുകിയുണര്‍ത്തും ഞാന്‍

(അമ്മക്കിളി)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 2, 2010

Ammakkilikkoodithil nanmakkilikkoodithil
aariraaro paadum snehamaay
aayiram raavukal koottaay nilkkam njaan
Ammakkilikkoodithil nanmakkilikkoodithil

kai vanna punyamaay
novukal nenchodu cherkkum
poo pole ponnu pole
jeevanodu cherthanaykkum
pakalinte kanalettu vaadaathe veezhaathe
thanalaay nilkkum njaan
irulinte virimaaril oru kunju
thirinaalamaay maarum njaan
(Ammakkilikkoodithil...)

Kulirulla raathriyil
neeraalamaay choodeki nilkkum
thedunna then kinaavil
indraneelappeeli nalkum
aarennumenthennum ariyaathe
yariyaathe thaane urangumpol
pularkaala sooryante pon peeli
kondennum thazhukiyunarthum njaan
(Ammakkilikkoodithil...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയഗീതമായ്‌
ആലാപനം : പി സുശീല   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
എന്തിനീ പാട്ടിനു
ആലാപനം : രാധിക തിലക്‌, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
പൊന്‍കൂട്‌
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ഹൃദയഗീതമായ്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
എന്തിനീ പാട്ടിനു
ആലാപനം : രാധിക തിലക്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
വെണ്ണക്കല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍