View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പടിപ്പുര വാതിലിലെ ...

ചിത്രംഓ  പ്രിയേ (2000)
ഗാനരചനഅനിരുദ്ധന്‍ മുല്ലശ്ശേരി
സംഗീതംസിദ്ധാർത്ഥ വിജയൻ
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Added by Kalyani on December 14, 2010

പടിപ്പുരവാതിലില്‍ തരിവള കിലുങ്ങുമ്പോള്‍
തുടിച്ചുതുള്ളിയ കരളിലെ കിളി ചിലച്ചൂ
ഹരിചന്ദനം തേച്ച നെറ്റിയിലെന്നും
മംഗല്യസിന്ദൂരം ചാര്‍ത്തി നില്‍ക്കും
ഈ മണിമാറില്‍ ചേര്‍ന്നു നില്‍ക്കും....
ചേര്‍ന്നു നില്‍ക്കും.....
(പടിപ്പുരവാതിലില്‍.....)

തുഷാരരേണുക്കള്‍ ഇരവിനെ കുളിർചാര്‍ത്തി
പകലോനെ പേടിച്ചിട്ടൊതുങ്ങി നില്‍ക്കെ
തുഷാരരേണുക്കള്‍ ഇരവിനെ കുളിർചാര്‍ത്തി
പകലോനെ പേടിച്ചിട്ടൊതുങ്ങി നില്‍ക്കെ
തുളസിക്കതിര്‍ ചൂടി തൊഴുതുമടങ്ങുന്ന
തരളിത താരുണ്യമേ....
മനമലര്‍ കോര്‍ത്തു ഞാന്‍ തീര്‍ത്തൊരു നിര്‍മ്മാല്യം
എന്നു നീ ഏറ്റുവാങ്ങും.....എന്നു നീ ഏറ്റുവാങ്ങും....
(പടിപ്പുരവാതിലില്‍.....)

വിഭാതവിസ്മയ വീഥികള്‍ നിറം ചാര്‍ത്തി
കതിരോന്‍ കനലൊളി തൂവിനില്‍ക്കെ
വിഭാതവിസ്മയ വീഥികള്‍ നിറം ചാര്‍ത്തി
കതിരോന്‍ കനലൊളി തൂവിനിൽക്കെ
മനസ്സില്‍ മയിലാടി മദഭരമണയുന്ന
മാദക ലാവണ്യമേ.....
കനവുകള്‍ കോര്‍ത്തു ഞാൻ തീര്‍ത്തൊരു തല്പത്തില്‍
എന്നു നീ ചേര്‍ന്നുറങ്ങും...എന്നു നീ ചേര്‍ന്നുറങ്ങും...
(പടിപ്പുരവാതിലില്‍.....)(2)

 

----------------------------------

Added by Kalyani on December 14, 2010

Padippura vaathilil tharivala kilungumpol
thudichuthulliya karalile kili chilachu
harichandanam thecha nettiyilennum
mangallyasindooram chaarthi nilkkum
ee manimaaril chernnu nilkkum....
chernnu nilkkum....
(padippura vaathilil.....)

thushaara renukkal iravine kulirchaarthi
pakalone pedichittothungi nilkke
thushaara renukkal iravine kulirchaarthi
pakalone pedichittothungi nilkke
thulasikkathir choodi thozhuthu madangunna
tharalitha thaarunnyame....
manamalar korthunjaan theerthoru nirmmaalyam
ennu nee ettuvaangum.....ennu nee ettuvaangum.....
(padippura vaathilil.....)

vibhaatha vismaya veedhikal niram chaarthi
kathiron kanalolithoovi nilkke
vibhaatha vismaya veedhikal niram chaarthi
kathiron kanalolithoovi nilkke
manassil mayil aadi madabharamanayunna
maadaka laavanyame.....
kanavukal korthunjaan theerthoru thalppathil
ennu nee chernnurangum...ennu nee chernnurangum...
(padippura vaathilil.....)(2)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടം പറഞ്ഞ കിനാവില്‍
ആലാപനം : ബിജു നാരായണന്‍   |   രചന : സന്തോഷ്‌   |   സംഗീതം : സിദ്ധാർത്ഥ വിജയൻ
നെഞ്ചിലൊട്ടും കിളിയേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : അനിരുദ്ധന്‍ മുല്ലശ്ശേരി   |   സംഗീതം : സിദ്ധാർത്ഥ വിജയൻ
പ്രിയേ പ്രിയേ
ആലാപനം : ബിജു നാരായണന്‍   |   രചന : അനിരുദ്ധന്‍ മുല്ലശ്ശേരി   |   സംഗീതം : സിദ്ധാർത്ഥ വിജയൻ
കണ്ണേ കരളിന്‍ കനിയേ
ആലാപനം : ബിജു നാരായണന്‍, സംഗീത (പുതിയത്)   |   രചന : സന്തോഷ്‌   |   സംഗീതം : സിദ്ധാർത്ഥ വിജയൻ
വാസര സ്വപ്നത്തില്‍
ആലാപനം : കലാഭവന്‍ ജിമ്മി   |   രചന : ദിനേഷ് വെള്ളാങ്ങല്ലൂര്‍   |   സംഗീതം : സിദ്ധാർത്ഥ വിജയൻ
ചെമ്പകമേ കാനനത്തില്‍
ആലാപനം : ദലീമ   |   രചന : സന്തോഷ്‌   |   സംഗീതം : സിദ്ധാർത്ഥ വിജയൻ
പ്രിയാ പ്രിയാ
ആലാപനം : ദലീമ   |   രചന : ദിനേഷ് വെള്ളാങ്ങല്ലൂര്‍   |   സംഗീതം : സിദ്ധാർത്ഥ വിജയൻ
മാമ്പൂവിന്‍ മനമൊഴുകും
ആലാപനം : സംഗീത (പുതിയത്)   |   രചന : ദിനേഷ് വെള്ളാങ്ങല്ലൂര്‍   |   സംഗീതം : സിദ്ധാർത്ഥ വിജയൻ