View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യമുനാനദിയുടെ ...

ചിത്രംചക്കരക്കുടം (2002)
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

യമുനാ നദിയുടെ ... തീരങ്ങളിൽ
ഏകാന്തതയുടെ ... തീരങ്ങളിൽ
യദുകുലബാലകൻ ... മുരളിയുമൂതി ..
ഈ നിലാവിൽ ... അണയുമോ
യമുനാ നദിയുടെ തീരങ്ങളിൽ ...

കൈവള കിലുങ്ങി അരമണി നാദം കേട്ടു
കാൽചിലമ്പിൻ നടനമോടെ
കൈവള കിലുങ്ങി അരമണി നാദം കേട്ടു
കാൽചിലമ്പിൻ നടനമോടെ
ഇന്നെൻ മനസ്സിൻ വൃന്ദാവനത്തിൽ
ആനന്ദ നൃത്തമാടാൻ നീ വരു വരു വരൂ
യമുനാ നദിയുടെ തീരങ്ങളിൽ ...

പൂങ്കുയിൽ പാടും കനവിൻറെ ഗീതം കേട്ടു
ഞാനറിയാതെ പുളകമണിഞ്ഞു
പൂങ്കുയിൽ പാടും കനവിൻറെ ഗീതം കേട്ടു
ഞാനറിയാതെ പുളകമണിഞ്ഞു
അന്നെൻ കരളിൽ പുലരീദളമായി
സാനന്ദ സൗഗന്ധം നീ തരു തരു തരൂ
യമുനാ നദിയുടെ ... തീരങ്ങളിൽ
ഏകാന്തതയുടെ ... തീരങ്ങളിൽ
യദുകുലബാലകൻ ... മുരളിയുമൂതി
ഈ നിലാവിൽ അണയുമോ
യമുനാ നദിയുടെ തീരങ്ങളിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലപ്പൊലയന്റെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
പാണന്‍ തുടി
ആലാപനം : രവീന്ദ്രന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ചക്കരക്കുടം (താ തെയ്യം)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍