Oru Bhootham Varavunde ...
Movie | Yaathraamozhi () |
Lyrics | Rappal Sukumara Menon |
Music | Vidyadharan Master |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Oru bhootham varavunde Oru kaatham nizhalunde Idinaadathikavu kalarnnoru Chiriyonnunde!...... HaHaHa….. Oru bhootham varavunde Oru kaatham nizhalunde Idinaadathikavu kalarnnoru Chiriyonnunde Thalayodukalaniyunnoru Virimaaril kaadunde (thalayodu) Thudunaavil kaduninakunkuma Ruchiyerum niramunde (oru bhootham) Tharikidathom tharikidathom Thaalathil chodunde Kodiya karam thannil rudhira- -kkuriyaniyum gadayunde (Tharikida) Periya maram thannil vaazhana Muttaalikal noorunde Thurukannil paka nirayunnoru Theenaalakkathirunde (oru bhootham) Maanatheppanthalil muttum Maamalapol thalayunde Naagathaanmaarizhayunnoru Thalamudiyil jadayunde (maanathe) Kurumaalikkaavil vaazhana Bhagavathi than thirunadayil Thozhuvaanaay bhootham vane Kazhalinayil pookkunne (oru bhootham) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു ഭൂതം വരവുണ്ടേ ഒരു കാതം നിഴലുണ്ടേ ഇടിനാദത്തികവ് കലര്‍ന്നൊരു ചിരിയൊന്നുണ്ടേ !...... ഹഹഹ ….. ഒരു ഭൂതം വരവുണ്ടേ ഒരു കാതം നിഴലുണ്ടേ ഇടിനാദത്തികവ് കലര്‍ന്നൊരു ചിരിയൊന്നുണ്ടേ തലയോടുകളണിയുന്നൊരു വിരിമാറില്‍ കാടുണ്ടേ (തലയോടു) തുടുനാവില് കടുനിണകുങ്കുമ രുചിയേറും നിറമുണ്ടേ (ഒരു ഭൂതം) തരികിടതോം തരികിടതോം താളത്തില്‍ ചോടുണ്ടേ കൊടിയ കരം തന്നില്‍ രുധിര- ക്കുറിയണിയും ഗദയുണ്ടേ (തരികിട) പെരിയ മരം തന്നില്‍ വാഴണ മുട്ടാളികള് നൂറുണ്ടേ തുറുകണ്ണില്‍ പക നിറയുന്നൊരു തീനാളക്കതിരുണ്ടേ (ഒരു ഭൂതം) മാനത്തെപ്പന്തലില് മുട്ടും മാമല പോല്‍ തലയുണ്ടേ നാഗത്താന്മാരിഴയുന്നൊരു തലമുടിയില്‍ ജടയുണ്ടേ (മാനത്തെ) കുറുമാലിക്കാവില്‍ വാഴണ ഭഗവതി തന് തിരുനടയില്‍ തൊഴുവാനായ് ഭൂതം വന്നേ കഴലിണയില്‍ പൂക്കുന്നേ (ഒരു ഭൂതം) |
Other Songs in this movie
- Saaksharakeralam
- Singer : KJ Yesudas | Lyrics : Rappal Sukumara Menon | Music : Vidyadharan Master
- Krishnathulasiyum [M]
- Singer : KJ Yesudas | Lyrics : Rappal Sukumara Menon | Music : Vidyadharan Master
- Krishnathulasiyum [F]
- Singer : KS Chithra | Lyrics : Rappal Sukumara Menon | Music : Vidyadharan Master