View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു ഭൂതം വരവുണ്ടേ ...

ചിത്രംയാത്രാമൊഴി ()
ഗാനരചനരാപ്പാള്‍ സുകുമാരമേനോന്‍
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Oru bhootham varavunde
Oru kaatham nizhalunde
Idinaadathikavu kalarnnoru
Chiriyonnunde!......

HaHaHa…..

Oru bhootham varavunde
Oru kaatham nizhalunde
Idinaadathikavu kalarnnoru
Chiriyonnunde
Thalayodukalaniyunnoru
Virimaaril kaadunde (thalayodu)
Thudunaavil kaduninakunkuma
Ruchiyerum niramunde
(oru bhootham)

Tharikidathom tharikidathom
Thaalathil chodunde
Kodiya karam thannil rudhira-
-kkuriyaniyum gadayunde (Tharikida)
Periya maram thannil vaazhana
Muttaalikal noorunde
Thurukannil paka nirayunnoru
Theenaalakkathirunde
(oru bhootham)

Maanatheppanthalil muttum
Maamalapol thalayunde
Naagathaanmaarizhayunnoru
Thalamudiyil jadayunde (maanathe)
Kurumaalikkaavil vaazhana
Bhagavathi than thirunadayil
Thozhuvaanaay bhootham vane
Kazhalinayil pookkunne
(oru bhootham)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു ഭൂതം വരവുണ്ടേ
ഒരു കാതം നിഴലുണ്ടേ
ഇടിനാദത്തികവ് കലര്‍ന്നൊരു
ചിരിയൊന്നുണ്ടേ !......

ഹഹഹ …..

ഒരു ഭൂതം വരവുണ്ടേ
ഒരു കാതം നിഴലുണ്ടേ
ഇടിനാദത്തികവ് കലര്‍ന്നൊരു
ചിരിയൊന്നുണ്ടേ
തലയോടുകളണിയുന്നൊരു
വിരിമാറില്‍ കാടുണ്ടേ (തലയോടു)
തുടുനാവില്‍ കടുനിണകുങ്കുമ
രുചിയേറും നിറമുണ്ടേ
(ഒരു ഭൂതം)

തരികിടതോം തരികിടതോം
താളത്തില്‍ ചോടുണ്ടേ
കൊടിയ കരം തന്നില്‍ രുധിര-
ക്കുറിയണിയും ഗദയുണ്ടേ (തരികിട)
പെരിയ മരം തന്നില്‍ വാഴണ
മുട്ടാളികള്‍ നൂറുണ്ടേ
തുറുകണ്ണില്‍ പക നിറയുന്നൊരു
തീനാളക്കതിരുണ്ടേ
(ഒരു ഭൂതം)

മാനത്തെപ്പന്തലില്‍ മുട്ടും
മാമല പോല്‍ തലയുണ്ടേ
നാഗത്താന്മാരിഴയുന്നൊരു
തലമുടിയില്‍ ജടയുണ്ടേ (മാനത്തെ)
കുറുമാലിക്കാവില്‍ വാഴണ
ഭഗവതി തന്‍ തിരുനടയില്‍
തൊഴുവാനായ് ഭൂതം വന്നേ
കഴലിണയില്‍ പൂക്കുന്നേ
(ഒരു ഭൂതം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാക്ഷര കേരളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാപ്പാള്‍ സുകുമാരമേനോന്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
കൃഷ്ണതുളസിയും[M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാപ്പാള്‍ സുകുമാരമേനോന്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
കൃഷ്ണതുളസിയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രാപ്പാള്‍ സുകുമാരമേനോന്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ