View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നൂതനഗാനത്തിന്‍ ...

ചിത്രംആല്‍മരം (1969)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, ബി വസന്ത, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Noothanagaanathin yamuna theerathil(2)
Noopura dhwanikal muzhangatte(2)
Niraykoo...ningal niraykoo veendum..
Nirvrithi than paana paathram (2)

Paavana pranayathin sankalpa saamrajya
paadushayallo njaan..
Sakhimaare paadushayallo njaan
Chirikoo onnu chirikoo..thanka
Chilankayum ningalum orupole (2)
(Noothana)

Innathe raathriyum chandranum marayumbol
Sundaree njaan oru yaachakan
varatte athu vare njaan
ente aananda makarantham nukaratte
Chirikoo onnu chirikooo..thanka
Chilankayum ningalum orupole
(Noothana)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നൂതനഗാനത്തിൻ യമുനാ തീരത്തിൽ(2)
നൂപുര ധ്വനികൾ മുഴങ്ങട്ടെ(2)
നിറയ്കൂ നിങ്ങൾ നിറയ്കൂ വീണ്ടും
നിർവൃതി തൻ പാനപാത്രം (2)
ആ.............

പാവന പ്രണയത്തിൻ സങ്കൽപ്പ സാമ്രജ്യ
പാദുഷയല്ലോ ഞാൻ..
സഖിമാരേ പാദുഷയല്ലോ ഞാൻ
ചിരിക്കൂ ഒന്നു ചിരിക്കൂ..തങ്ക
ചിലങ്കയും നിങ്ങളും ഒരുപോലെ (2) (നൂതന)

ഇന്നത്തെ രാത്രിയും ചന്ദ്രനും മറയുമ്പോൾ
സുന്ദരീ ഞാൻ ഒരു യാചകൻ
വരട്ടെ അതു വരെ ഞാൻ
എന്റെ ആനന്ദ മകരന്ദം നുകരട്ടെ
ചിരിക്കൂ ഒന്നു ചിരിക്കൂ..തങ്ക
ചിലങ്കയും നിങ്ങളും ഒരുപോലെ
(നൂതന)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പിന്നെയുമിണക്കുയില്‍
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
പരാഗസുരഭില
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
പുല്ലാനിവരമ്പത്തു
ആലാപനം : പി ലീല, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
എല്ലാം വ്യര്‍ത്ഥം
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍