View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പരാഗസുരഭില ...

ചിത്രംആല്‍മരം (1969)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Sreedevi Pillai

paragasurabhila kumkumamaniyum
pavizhamalli penkodimaare
kandavarundo kattumulayil
kavithakal pakarumen gandharvane

pootha kaanana veedhiyilenne
kaathu kaathu kuzhangukayakaam
swapnam kaanum kathirmandapathil
pushpamalakal thookkukayaakam

sugandha neeradhi neenthivarunnoru
vasantha rithuvin kanyakamare
ennude peruvilichum kondoru
manmadhanithuvazhi kadannupoyo?

thamasichoru thettinu thozhan
premakalaham kaattukayaavaam
kallanenne tholppicheedaan
kallayurakkam kaattukayakaam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പരാഗസുരഭില കുങ്കുമമണിയും
പവിഴമല്ലി പെണ്‍കൊടിമാരേ
കണ്ടവരുണ്ടോ കാട്ടുമുളയില്‍
കവിതകള്‍ പകരുമെന്‍ ഗന്ധര്‍വ്വനേ

പൂത്ത കാനന വീഥിയിലെന്നെ
കാത്തുകാത്തു കുഴങ്ങുകയാവാം
സ്വപ്നം കാണും കതിര്‍മണ്ഡപത്തില്‍
പുഷ്പമാലകള്‍ തൂക്കുകയാവാം
പരാഗസുരഭില.......

സുഗന്ധനീരധി നീന്തിവരുന്നൊരു
വസന്ത ഋതുവിന്‍ കന്യകമാരേ
എന്നുടെപേരു വിളിച്ചും കൊണ്ടൊരു
മന്മഥനിതുവഴി കടന്നുപോയോ?
പരാഗസുരഭില.......

താമസിച്ചൊരു തെറ്റിനു തോഴന്‍
പ്രേമകലഹം കാട്ടുകയാവാം
കള്ളനെന്നെ തോല്‍പ്പിച്ചീടാന്‍
കള്ളയുറക്കം കാട്ടുകയാവാം

പരാഗസുരഭില.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നൂതനഗാനത്തിന്‍
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
പിന്നെയുമിണക്കുയില്‍
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
പുല്ലാനിവരമ്പത്തു
ആലാപനം : പി ലീല, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
എല്ലാം വ്യര്‍ത്ഥം
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍