View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണ്ണണം ഉറങ്ങണം ...

ചിത്രംഒരാള്‍ കൂടി കള്ളനായി (1964)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനഅഭയദേവ്
സംഗീതംകെ വി ജോബ്‌
ആലാപനംസി ഒ ആന്റോ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

unnanamuranganam
sukhikkanamottere
onnumilla neduvaanaay
mannidathil vere

nanmayennum thinmayennum
cholvathellaam soothram
nammeyellaam paavayaakki
paattilaakkaan maathram

nanma maathram cheythu vanno-
nenthu vannu laabham
thinma maathram cheythu vanno-
nenthu vannu thaapam
(unnanam)

chuttupaadilotti nilkkanam - ippozhathe
chuttupaadilotti nilkkanam - appozhappol
pattumpole kaaryam nedanam - appozhappol
pattumpole kaaryam nedanam

nishtayonnum vechidenda naam - enthaayaalum
ishtam pol nadannukollanam
nishtayonnum vechidenda naam - enthaayaalum
ishtam pol nadannukollanam

pachapidichu malarnnu kidakkum maithaanam keezhe
pachapidichu malarnnu kidakkum maithaanam keezhe
neelavishaala manoharamaamee aakaasham mele
neelavishaala manoharamaamee aakaasham mele
(unnanam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉണ്ണണമുറങ്ങണം
സുഖിക്കണമൊട്ടേറെ
ഒന്നുമില്ലാ നേടുവാനായ്
മന്നിടത്തില്‍ വേറെ

നന്മയെന്നും തിന്മയെന്നും
ചൊല്‍വതെല്ലാം സൂത്രം
നമ്മെയെല്ലാം പാവയാക്കി
പാട്ടിലാക്കാന്‍ മാത്രം

നന്മ മാത്രം ചെയ്തു വന്നോ-
നെന്തു വന്നു ലാഭം (നന്മ)
തിന്മ മാത്രം ചെയ്തു വന്നോ-
നെന്തു വന്നു താപം (തിന്മ)
(ഉണ്ണണം)

ചുറ്റുപാടിലൊട്ടി നില്‍ക്കണം - ഇപ്പോഴത്തെ
ചുറ്റുപാടിലൊട്ടി നില്‍ക്കണം - അപ്പോഴപ്പോള്‍
പറ്റുംപോലെ കാര്യം നേടണം - അപ്പോഴപ്പോള്‍
പറ്റുംപോലെ കാര്യം നേടണം

നിഷ്ടയൊന്നും വെച്ചിടെണ്ട നാം - എന്തായാലും
ഇഷ്ടം പോല്‍ നടന്നുകൊള്ളണം
നിഷ്ടയൊന്നും വെച്ചിടെണ്ട നാം - എന്തായാലും
ഇഷ്ടം പോല്‍ നടന്നുകൊള്ളണം

പച്ചപിടിച്ചു മലര്‍ന്നു കിടക്കും മൈതാനം കീഴെ
പച്ചപിടിച്ചു മലര്‍ന്നു കിടക്കും മൈതാനം കീഴെ
നീലവിശാല മനോഹരമാമീ ആകാശം മേലെ
നീലവിശാല മനോഹരമാമീ ആകാശം മേലെ
(ഉണ്ണണം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിനാവിലെന്നും വന്നെന്നെ
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : അഭയദേവ്   |   സംഗീതം : കെ വി ജോബ്‌
കരിവള വിക്കണ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : കെ വി ജോബ്‌
ചായക്കടക്കാരന്‍ ബീരാന്‍കാക്കാടെ
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : ശ്രീമൂലനഗരം വിജയന്‍   |   സംഗീതം : കെ വി ജോബ്‌
പൂവുകള്‍ തെണ്ടും
ആലാപനം : പി ലീല, കോറസ്‌   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : കെ വി ജോബ്‌
കണ്ണുനീര്‍ പൊഴിക്കൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : കെ വി ജോബ്‌
മാനം കറുത്താലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : കെ വി ജോബ്‌
കാരുണ്യം കോലുന്ന
ആലാപനം : പി ലീല, കോറസ്‌   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : കെ വി ജോബ്‌
എന്തിനും മീതെ മുഴങ്ങട്ടെ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : കെ വി ജോബ്‌
വീശുക നീ കൊടുങ്കാറ്റേ
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : കെ വി ജോബ്‌